പി.വി. അന്‍വറിന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്
Kerala News
പി.വി. അന്‍വറിന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st November 2025, 8:40 am

 

നിലമ്പൂര്‍: മുന്‍ എം.എല്‍.എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി.അന്‍വറിന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്. ഒതായിലെ വീട്ടിലാണ് റെയ്ഡ് നടത്തുന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഇ.ഡി. സംഘം പരിശോധനയ്‌ക്കെത്തിയത്.

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ പരിശോധന. അന്‍വറിന്റെ സഹായയുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

നേരത്തെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് 12 കോടി വായ്പയെടുത്തതുമായി ബന്ധപ്പെട്ട് വിജിലന്‍സും വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെയും റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിദേശത്ത് നിന്നെത്തിയ സാമ്പത്തിക സഹായത്തെ സംബന്ധിച്ചടക്കം ഇ.ഡി അന്വേഷണം നടത്തുന്നതായാണ് വിവരം.

അഞ്ച് വാഹനങ്ങളിലായി എത്തിയ സംഘമാണ് പരിശോധന നടത്തുന്നത്. അന്‍വര്‍ വീട്ടിലുണ്ടെന്നാണ് സൂചന.

 

Content Highlight: ED raids P.V. Anwar’s house