മുംബൈ: തെരഞ്ഞെടുപ്പുകളെ നിരീക്ഷിക്കാനും മേല്‍നോട്ടം വഹിക്കാനുമായി എട്ടംഗ കമ്മറ്റി രൂപീകരിച്ച് കോണ്‍ഗ്രസ്. ഈഗിള്‍ എംപവേര്‍ഡ് ആക്ഷന്‍ ഗ്രൂപ്പ് ഓഫ് ലീഡേഴ്‌സ് ആന്റ് എക്‌സ്‌പേര്‍ട്ട്‌സ് എന്ന പേരിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.

കോണ്ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് സമിതി പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിലെ വോട്ടര്‍ പട്ടികയിലെ ആരോപണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളാണ് സമിതിയുടേത്.
മഹാരാഷ്ട്രയിലെ വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണം ആദ്യം അന്വേഷിച്ച് പാര്‍ട്ടി നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കലാണ് സമിതിയുടെ ആദ്യഘട്ടം.
അജയ് മാക്കര്‍, ദിഗ്‌വിജയ് സിങ്, അഭിഷേക് സിങ്വി, പ്രവീണ്‍ ചക്രവര്‍ത്തി, പവന്‍ ഖേര, ദുര്‍ദീപ് സിങ് സപ്പല്‍, നിതിന്‍ റൗട്ട്, ചല്ലാ വംശി ചന്ദ് റെഡ്ഡി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
മഹാരാഷ്ട്രയിലെ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലെ മുന്‍കാല തെരഞ്ഞെടുപ്പുകളും സമിതി അവലോകനം ചെയ്യുകയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ വീക്ഷിക്കുകയും ചെയ്യുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Content Highlight: election monitoring and supervision; Eight-member committee for Congress