എളുപ്പത്തില്‍ തയ്യാറാക്കാവുന്ന രണ്ട് കറികള്‍
Recipe
എളുപ്പത്തില്‍ തയ്യാറാക്കാവുന്ന രണ്ട് കറികള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th July 2018, 4:29 pm

പലപ്പോഴും ജോലിക്ക് പോകുന്നവരുടെ പ്രധാന പ്രശ്‌നം കറികള്‍ ഉണ്ടാക്കുക എന്നതാണ്. ഉച്ചയ്ക്ക് ഓഫീസില്‍ നിന്ന് കഴിക്കാനോ വൈകീട്ട് വീട്ടില്‍ എത്തിയ ശേഷം ഭക്ഷണത്തിനായോ കറികള്‍ ഉണ്ടാക്കുക എന്നത് വലിയ പാടാണ്.
എന്നാല്‍ ഇതാ 10 മിനിറ്റ് കൊണ്ട് രണ്ട് കറികള്‍ ആണ് പരിചയപ്പെടുത്തുന്നത്. എങ്ങിനെയാണ് ഈ കറികള്‍ ഉണ്ടാക്കുക എന്ന് നോക്കാം.

1.തെര് ഒഴിക്കാത്ത വഴുതനങ്ങ പച്ചടി

ആവശ്യമായ വസ്തുക്കള്‍.

വഴുതനങ്ങ (നാലായി കീറി കാല്‍ ഇഞ്ച് കനമുള്ള കഷണങ്ങളാക്കിയത്) : ഒരു കപ്പ്
മഞ്ഞള്‍ : ഒരു ടീസ്പൂണ്‍
തേങ്ങ ചിരകിയത് : മുക്കാല്‍ കപ്പ്
പുളി : ഒരു ചെറിയ നെല്ലിക്കയോളം
കടുക് : അര ടീസ്പൂണ്‍ (അരയ്ക്കുന്നതിന്)
വറവിന്
ചുവന്ന മുളക് : രണ്ട് എണ്ണം
കടുക് : ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ : ഒരു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം
വഴുതനങ്ങ കുറച്ച് വെള്ളമൊഴിച്ച് മഞ്ഞള്‍ ചേര്‍ത്ത് ഉപ്പും ഇട്ട് വേവിക്കുക. കഷണം ഉടയരുത്. തേങ്ങ നേര്‍മ്മയായരച്ച് കടുക് ചതച്ച് പുളി വെള്ളത്തില്‍ ചേര്‍ത്ത് ഒഴിക്കുക. തിളച്ച ശേഷം കടുകും ചുവന്നമുളകും വറുത്തിട്ടാല്‍ ഉപയോഗിക്കാം. അധികം വെള്ളം ചേര്‍ക്കാതിരുന്നാല്‍ തൊടുകറിയായും നേര്‍ത്തതായി ഉണ്ടാക്കിയാല്‍ ഒഴിച്ചു കറിയായും ഉപയോഗിക്കാം.

2. തക്കാളി കറി

ആവശ്യമായ വസ്തുക്കള്‍

തക്കാളി -3
വലിയ ഉള്ളി -1
പച്ചമുളക് -4 എണ്ണം
മഞ്ഞള്‍പൊടി -1/4 ടീസ്പൂണ്‍
മുളക് പൊടി-1/2 ടീസ്പൂണ്‍
ഉലുവാപൊടി-2 നുള്ള്
ഉപ്പ്,എണ്ണ ,കടുക് -പാകത്തിനു
വറ്റല്‍ മുളക്-2
കറിവേപ്പില-2 തണ്ട്

തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഒരു പാനില്‍ എണ്ണ ഒഴിച്ചു കടുക് വറുത്തു ,രണ്ടു ചുവന്നുള്ളി ,കറി വേപ്പില ചേര്‍ത്ത ശേഷം തക്കാളി അരിഞ്ഞത് ,സവോള , പച്ചമുളക് , വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി ,ഉപ്പു ചേര്‍ത്ത് നന്നായി വഴറ്റിയ ശേഷം തക്കാളി നല്ല വെന്തു ഉടയുന്നതു വരെ അടച്ചു വെച്ച് വേവിക്കുക . തുടര്‍ന്ന് കടുക് പൊട്ടിച്ച് അടുപ്പില്‍ നിന്ന് വാങ്ങി വെയ്ക്കാം.