എഡിറ്റര്‍
എഡിറ്റര്‍
ഇറാന്‍-ഇറാഖ് അതിര്‍ത്തി പ്രദേശങ്ങളില്‍ വന്‍ ഭൂകമ്പം; 130 മരണം; ആയിരത്തോളം പേര്‍ക്ക് പരുക്ക്
എഡിറ്റര്‍
Monday 13th November 2017 7:50am

ബാഗ്ദാദ്: ഇറാന്‍-ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്ന ഭാഗങ്ങളില്‍ കനത്ത ഭൂകമ്പം. അര്‍ദ്ധ രാത്രിയോടെയുണ്ടായ ഭൂകമ്പത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇറാഖിലെ ഹലാബ്ജയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 7.3 ഭൂചലനം രേഖപ്പെടുത്തി.

ഇറാന്‍ അടിയന്തര സുരക്ഷാ സേനയെ ഉദ്ധരിച്ചുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ ആയിരത്തോളം പേര്‍ക്ക് പരുക്കുള്ളതായി പറയുന്നു. അതേസമയം, കിഴക്കന്‍ ഇറാഖില്‍ നാലു പേര്‍ മരിച്ചതായും ദര്‍ബാന്‍ഡിഖാനില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായും സുലൈമാനിയയിലെ ഗവര്‍ണര്‍ സ്ഥിരീകരിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.


Also Read: മുസ്‌ലിംങ്ങളെ ഇന്ത്യക്കാരായി കാണാത്തത് ഖേദകരം: ജാവേദ് അക്തര്‍


പ്രാദേശിക സമയം രാത്രി ഒമ്പതരയോടെയാണ് ഭൂകമ്പമുണ്ടാകുന്നത്. ഭൗമോപരിതലത്തില്‍ നിന്നും 33.9 കിലോ മീറ്റര്‍ അടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 130 പേര്‍ മരിച്ചതായും 300 ല്‍ അധികം പേര്‍ക്ക് പരുക്കേറ്റതായും ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഐ.എസ്.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, വൈദ്യുതി വിച്ഛേതിക്കപ്പെട്ടതിനാല്‍ നാശനഷ്ടം എത്രത്തോളമുണ്ടെന്ന് തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല. സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

Advertisement