എ.ജിയ്ക്ക് മറുപടി പറയാന്‍ എന്റെ സംസ്‌കാരം അനുവദിക്കുന്നില്ല; മൂന്നര കോടി ജനങ്ങളുടെ റവന്യൂ താത്പര്യങ്ങളുടെ വകുപ്പിന്റെ അധിപനാണ് താനെന്നും ഇ ചന്ദ്രശേഖരന്‍
Kerala
എ.ജിയ്ക്ക് മറുപടി പറയാന്‍ എന്റെ സംസ്‌കാരം അനുവദിക്കുന്നില്ല; മൂന്നര കോടി ജനങ്ങളുടെ റവന്യൂ താത്പര്യങ്ങളുടെ വകുപ്പിന്റെ അധിപനാണ് താനെന്നും ഇ ചന്ദ്രശേഖരന്‍
ന്യൂസ് ഡെസ്‌ക്
Saturday, 28th October 2017, 1:44 pm

കാസര്‍കോഡ്: ഗതാഗത വകുപ്പ മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട കായല്‍ കയ്യേറ്റ വിവാദത്തില്‍ താന്‍ നല്‍കിയ കത്തിനു മറുപടി നല്‍കാത്ത എ.ജിയുടെ നിലപാടിനെ വിമര്‍ശിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. റവന്യൂ മന്ത്രിയുടെ കത്തിനു മറുപടി നല്‍കാതിരുന്ന അഡ്വക്കറ്റ് ജനറല്‍ സുധാകരപ്രസാദ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് നടത്തിയ പ്രതികരണങ്ങളാണ് മന്ത്രിയെ എ.ജിയക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്.


Also Read:  കോഹ്‌ലി ധോണിയെ വല്ലാതെ ആശ്രിയിക്കുന്നുണ്ട്; കളത്തിലെ ചീക്കുവിന്റെയും മഹി ഭായിയുടെയും ബന്ധത്തെക്കുറിച്ച് മനസ് തുറന്ന് ലക്ഷ്മണ്‍


“റവന്യൂ വിഷയങ്ങള്‍ ആരുടേയും തറവാട്ടു സ്വത്തല്ല” എന്നായിരുന്ന എ.ജി ഇന്നലെ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. ഇതിനെതിരെ രംഗത്തെത്തിയ മന്ത്രി കത്തിനുള്ള മറുപടി വാര്‍ത്താ സമ്മേളനത്തിലല്ല പറയേണ്ടതെന്നും പറഞ്ഞു.

“കത്തിന് മറുപടി നല്‍കാത്ത എ.ജിയുടെ നിലപാട് ശരിയാണോ എന്ന് അദ്ദേഹം തന്നെ ചിന്തിക്കണം. എ.ജിയുടെ വാക്കുകള്‍ക്ക് മറുപടി പറയാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ല” അദ്ദേഹം പറഞ്ഞു.


Dont Miss: ജോസഫ് മുണ്ടശ്ശേരിയെ തിരിച്ചറിയാത്ത താന്‍ ഏതു v#%@# ലെ എം.എല്‍.എ ആടോ അക്കരക്കാരാ..; മുണ്ടശ്ശേരിയെ എന്‍.കെ ശേഷനാക്കിയ അനില്‍ അക്കരയെ വലിച്ചുകീറി സോഷ്യല്‍മീഡിയ


റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ അഡീഷണല്‍ എ.ജി രഞ്ജിത് തമ്പാനു തന്നെ നല്‍കേണ്ടതില്ലെന്നാണ് എ.ജി സി.പി സുധാകരപ്രസാദിന്റെ നിലപാട്. എന്നാല്‍ റവന്യൂ കേസുകള്‍ നടത്തി പരിചയമുള്ള അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ തന്നെ ഹാജരാകണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി പറഞ്ഞു.

“കേരളത്തിലെ മൂന്നര കോടി ജനങ്ങളുടെ റവന്യൂ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന വകുപ്പിന്റെ അധിപനാണ് താന്‍. റവന്യൂ വകുപ്പില്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് താനാണ്. കൈയേറ്റം സംബന്ധിച്ച കേസുകള്‍ പരിചയ സമ്പന്നരായ അഭിഭാഷകര്‍ തന്നെ കൈകാര്യം ചെയ്യുമെന്നും” അദ്ദേഹം പറഞ്ഞു.