രാഹുലിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസും പ്രതിഷേധം അറിയിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മുദ്രാവാക്യത്തിലൂടെ പോരുവിളികളും നടത്തി.
കാറില്‍ നിന്ന് പുറത്തിറങ്ങിയ രാഹുല്‍ സമീപത്തെ വീടുകളില്‍ കയറി വോട്ടര്‍മാരെ സന്ദര്‍ശിച്ച് വഴിതടയലിനോട് പ്രതികരിച്ചു.
ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നതിന് ശേഷം പൊതുവേദികളില്‍ നിന്നും വിട്ടുനിന്നിരുന്ന രാഹുല്‍ ഈയടുത്തായി രണ്ട് തവണ പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നു. അന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഡി.വൈ.എഫ്.ഐ അടക്കമുള്ള സംഘടനകള്‍ തടഞ്ഞിരുന്നില്ല.
കഴിഞ്ഞദിവസം രഹസ്യമായി രാഹുല്‍ കുടുംബശ്രീയുടെ പരിപാടികളിലടക്കം പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പൊതുപരിപാടിക്കെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഡി.വൈ.എഫ്.ഐ തടഞ്ഞത്. നേരത്തെ തന്നെ രാഹുലിനെ തടയുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.