കൊല്ലം: വിവാഹ ദിനത്തിലും പൊതിച്ചോറ് നല്‍കി മാതൃകയായി ഡി.വൈ.എഫ്.ഐ നേതാവായ നാസിഫ് ഹുസൈനും പങ്കാളി അജ്മി ബുസൈനും. ഡി.വൈ.എഫ്.ഐ കുന്നിക്കോട് മേഖല വൈസ് പ്രസിഡന്റാണ് നാസിഫ് ഹുസൈന്‍.
ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ഭക്ഷണപ്പൊതികള്‍ കൈമാറിക്കൊണ്ടാണ് ദമ്പതികള്‍ മാതൃകയായത്.
പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ദമ്പതികള്‍ പ്രത്യേകം തയ്യാറാക്കിയ ഭക്ഷണപ്പൊതികള്‍ എത്തിക്കുകയായിരുന്നു. ഇന്നലെ (ഞായർ)യാണ് ഇവരുടെ വിവാഹം നടന്നത്.
ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറ് വിതരണം ഒരു മാതൃകയാണെന്നും സാമൂഹിക സേവനം ലഹരിയായി കണ്ടാല്‍ മാത്രമേ വിനയത്തിലൂടെ മറ്റുള്ളവരെ സഹായിക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം കഴിഞ്ഞ ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പുകളിലെല്ലാം ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോര്‍ വിതരണം ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. ഡി.വൈ.എഫ്.ഐ നേതാവ് ചിന്ത ജെറോം അടക്കമുള്ള നേതാക്കളെ മുന്‍നിര്‍ത്തിയായിരുന്നു സോഷ്യല്‍ മീഡിയയിലെ ആക്രമണം.