കേരളത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ വേണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്; ദേശീയ മാധ്യമങ്ങളുടെ അവഗണനയ്‌ക്കെതിരെ ദുല്‍ഖര്‍ സല്‍മാന്‍
Kerala Flood
കേരളത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ വേണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്; ദേശീയ മാധ്യമങ്ങളുടെ അവഗണനയ്‌ക്കെതിരെ ദുല്‍ഖര്‍ സല്‍മാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th August 2018, 5:49 pm

തിരുവനന്തപുരം: കേരളം പ്രളയത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍ ദേശീയതലത്തില്‍ നേരിടുന്ന അവഗണനയ്‌ക്കെതിരെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ദേശീയ മാധ്യമങ്ങള്‍ കേരളത്തിലേക്ക് കണ്ണോടിക്കണമെന്ന് ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിച്ചു.

“ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ കേരളത്തിലേക്ക് വേണമെന്ന് അപേക്ഷിക്കുകയാണ്. ഒരോ ദിവസവും സ്ഥിതി അതീവ ഗുരുതരമാണ്.”- ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും തമിഴ് സിനിമാ താരം സിദ്ധാര്‍ത്ഥും ദേശീയ മാധ്യമങ്ങളുടെ അവഗണനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

ALSO READ: Vajpayee is dead, Kerala isn’t; Dear national media, we need attention

വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ചിത്രം പങ്കുവെച്ചായിരുന്നു റസൂല്‍ പൂക്കുട്ടി പ്രതിഷേധം അറിയിച്ചത്.

ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ കേരളത്തിലേയ്ക്ക് കൊണ്ടുവരണമെന്നായിരുന്നു സിദ്ധാര്‍ഥ് അഭ്യര്‍ത്ഥിച്ചത്.

ഇതിന്റെ ഭാഗമായി #keralaDonationChallenge എന്നൊരു ക്യാമ്പയിന് സാമൂഹിക മാധ്യമങ്ങളില്‍ സിദ്ധാര്‍ഥ് തുടക്കം കുറിച്ചു. “എല്ലാവരോടും ഞാന്‍ അപേക്ഷിക്കുകയാണ് കേരളത്തെ സഹായിക്കണം. ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും ആവശ്യമായ പരിഗണന കിട്ടുന്നില്ല എന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.

ALSO READ: This is why we need a helping hand from you and rest of the world; Latest ground report from Kerala

2015 ല്‍ ചെന്നൈയില്‍ പ്രളയമുണ്ടായപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഞങ്ങളോട് കാണിച്ച താല്‍പര്യരാഹിത്യമാണ് എനിക്ക് ഇവിടെ ഓര്‍മ വരുന്നത്. ചെന്നൈ കണ്ടതിനേക്കാള്‍ വലിയ ദുരന്തമാണ് കേരളം അഭിമുഖീരിക്കുന്നത്.

ഈ സമയത്ത് നിങ്ങളുടെ ചെറിയ സഹായങ്ങള്‍ വലിയ സഹായമാകും. അത് മറ്റുള്ളവര്‍ക്കും പ്രചോദനമാകും. ദുരന്തത്തെപ്പറ്റി എല്ലാവരിലും അവബോധമുണ്ടായിരിക്കണം. നിങ്ങള്‍ എല്ലാവരും ശബ്ദമുയര്‍ത്തണം. കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കണം”.

ALSO READ: We do not seek pity, we demand our rights; Kerala is in need of immediate assistance from the Centre

കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സഹായം നല്‍കുമെന്ന് നടന്‍ സിദ്ധാര്‍ഥ് അറിയിച്ചു.

WATCH THIS VIDEO: