നടനാവുന്നതിന് മുമ്പ് ദുല്‍ഖറിന് കാറ് കച്ചവടവുമായി ബന്ധമുണ്ടായിരുന്നു; ഡെന്റല്‍ ക്ലിനിക്ക് ചെയിനും
Malayalam Cinema
നടനാവുന്നതിന് മുമ്പ് ദുല്‍ഖറിന് കാറ് കച്ചവടവുമായി ബന്ധമുണ്ടായിരുന്നു; ഡെന്റല്‍ ക്ലിനിക്ക് ചെയിനും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd August 2020, 8:01 pm

ഇന്ത്യയിലെ മികച്ച സിനിമാ ഇന്‍ഡസ്ട്രികളിലെല്ലാം എത്തിച്ചേര്‍ന്ന യുവനടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും സിനിമകള്‍ ചെയ്തു കഴിഞ്ഞു ദുല്‍ഖര്‍ സല്‍മാന്‍. കഴിഞ്ഞ വാരം ജന്മദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചത് തെലുങ്ക് ചിത്രമായിരുന്നു.

2012ല്‍ സിനിമയില്‍ അരങ്ങേറുന്നതിന് മുമ്പ് ബിസിനസ് രംഗത്തായിരുന്നു ദുല്‍ഖര്‍. കാര്‍ കച്ചവടവുമായി ബന്ധപ്പെട്ട് ഒരു വെബ് പോര്‍ട്ടല്‍ നടത്തിയിരുന്നു. ഇതാണ് ദുല്‍ഖറിന്റെ ആദ്യ ബിസിനസ് സംരംഭം. ചെന്നൈയില്‍ ഡെന്റല്‍ ബിസിനസ് ചെയിനും നടത്തിയിരുന്നു.

സാമൂഹ്യ സേവനത്തില്‍ സജീവമായി പങ്കെടുക്കുന്ന നടനാണ് ദുല്‍ഖര്‍. ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന മദര്‍ ഹുഡ് ആശുപത്രിയുടെ ഡയറക്ടര്‍മാരിലൊരാളാണ്.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ് ആണ് ഇനി ദുല്‍ഖറിന്റെ റിലീസ് ചെയ്യാനുള്ള ചിത്രം. പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ