ബ്രോ നമ്മുടെ നാട്ടിലെ റോഡിന്റെ അവസ്ഥ വെച്ച് ഈ കാറുകളെല്ലാം എങ്ങനെയാണ് ഓടിക്കുന്നത്; ഡ്രൈവിങ്ങിനെ കുറിച്ച് കമന്റ് ചെയ്ത ആരാധകന് കിടിലന്‍ മറുപടിയുമായി ദുല്‍ഖര്‍
Entertainment news
ബ്രോ നമ്മുടെ നാട്ടിലെ റോഡിന്റെ അവസ്ഥ വെച്ച് ഈ കാറുകളെല്ലാം എങ്ങനെയാണ് ഓടിക്കുന്നത്; ഡ്രൈവിങ്ങിനെ കുറിച്ച് കമന്റ് ചെയ്ത ആരാധകന് കിടിലന്‍ മറുപടിയുമായി ദുല്‍ഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th October 2022, 12:34 pm

മമ്മൂട്ടിയെ പോലെ തന്നെ കാറുകളോട് വലിയ പ്രിയമുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാനും. വിന്റേജ് കാറുകളുടെ വലിയ ശേഖരം തന്നെ താരത്തിനുണ്ട്.

രണ്ട് ദിവസം മുമ്പായിരുന്നു തന്റെ കാര്‍ കളക്ഷന്‍ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോകള്‍ ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ നിരവധി ആരാധകര്‍ കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

അതിലൊരു വീഡിയോക്ക് താഴെ ഒരു ആരാധകന്റെ സംശയത്തിന് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ദുല്‍ഖര്‍.

View this post on Instagram

A post shared by Dulquer Salmaan (@dqsalmaan)

”ബ്രോ, നമ്മുടെ നാട്ടിലെ റോഡുകളുടെ അവസ്ഥയും സ്പീഡ് ബ്രേക്കറുകളുമെല്ലാം വെച്ച് നിങ്ങള്‍ ഈ കാറുകളെല്ലാം ഇന്ത്യയില്‍ എവിടെയാണ് ഓടിക്കുന്നതെന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത്. ശരാശരി 10 കിലോമീറ്ററെങ്കിലും വേഗതയില്‍ നിങ്ങള്‍ ഈ ഓരോ കാറും ഇവിടെ എത്ര തവണ ഓടിച്ചിട്ടുണ്ട്?,” എന്നാണ് റിതിന്‍ കൊണ്ടാലി എന്ന പ്രൊഫൈലില്‍ നിന്നും ദുല്‍ഖറിന്റെ വീഡിയോക്ക് താഴെ വന്ന കമന്റ്.

ഇതിനാണ് ദുല്‍ഖര്‍ മറുപടി നല്‍കിയിരിക്കുന്നത്.

”അവിടെ മാന്‍ഹട്ടനില്‍ ഓടിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് ഇത് ഇന്ത്യയിലും ഓടിക്കാം. ഇതില്‍ GT3 ഒഴികെയുള്ളവയെല്ലാം ചെന്നൈ-കൊച്ചി-ബാംഗ്ലൂര്‍ റോഡില്‍ ഞാന്‍ ഡ്രൈവ് ചെയ്തിട്ടുണ്ട്. കാരണം GT3യില്‍ നിറയ്ക്കുന്ന ഇന്ധനത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് എനിക്കല്‍പം ആശങ്കയുണ്ട്,” എന്നാണ് ദുല്‍ഖര്‍ നല്‍കിയ മറുപടി.

ബി.എം.ഡബ്ല്യു അടക്കമുള്ള വിന്റേജ് കളക്ഷനിലെ കുറച്ച് കാറുകളെ കുറിച്ചായിരുന്നു ദുല്‍ഖര്‍ വീഡിയോയിലൂടെ പറഞ്ഞത്.

991.2 Porsche 911 GT3, 2011 Mercedes-Benz SLS AMG, 02 BMW M3 എന്നീ കാറുകളെയാണ് ദുല്‍ഖര്‍ വീഡിയോയിലൂടെ പരിചയപ്പെടുത്തിയത്.

ഏറെ നാളായി ഇങ്ങനെയൊരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ഒരു പൊങ്ങച്ചക്കാരാനായി വിലയിരുത്തപ്പെടുമോ എന്ന ആശങ്കകൊണ്ടാണ് അത് ചെയ്യാതിരുന്നതെന്നുമാണ് ദുല്‍ഖര്‍ പറയുന്നത്.

ബി.എം.ഡബ്ല്യുവിന്റെ 46ാം എഡിഷനായ ’02 BMW M3′ ആണ് തന്റെ ഏറ്റവും പ്രിയപ്പെട്ട കാറുകളിലൊന്നെന്നും ദുല്‍ഖര്‍ പറയുന്നുണ്ട്.

Content Highlight: Dulquer Salmaan gives reply to a comment that asks him about driving