എന്റെ കുഞ്ഞിനൊപ്പം യാത്ര ചെയ്തപ്പോഴും ഇതേ അനുഭവമുണ്ടായി; ജെറ്റ് എയര്‍വേഴ്‌സ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ ദുല്‍ഖര്‍
kERALA NEWS
എന്റെ കുഞ്ഞിനൊപ്പം യാത്ര ചെയ്തപ്പോഴും ഇതേ അനുഭവമുണ്ടായി; ജെറ്റ് എയര്‍വേഴ്‌സ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ ദുല്‍ഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th September 2018, 10:57 pm

മുംബൈ: ജെറ്റ് എയര്‍വേയ്‌സിനെതിരെയുള്ള പരാതികള്‍ നിരന്തരമുണ്ടാവുന്നതാണ്. ജീവനക്കാരുടെ മോശം പെരുമാറ്റവും വിമാനത്തിന്റെ വൈകലുമായി നിരവധി പരാതികള്‍ നിരന്തരം ഉണ്ടാവുന്നതാണ്.

ഇപ്പോള്‍ ഇതാ പരാതിയുമായി എത്തിയിരിക്കുന്നത് മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ ആണ്.തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ദുല്‍ഖര്‍ ജെറ്റ് എയര്‍വെയ്സിന് എതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്.

ജെറ്റ് എയര്‍വേഴ്‌സ് അധികൃതര്‍ പലപ്പോഴും മോശം പെരുമാറ്റമാണ് നടത്തുന്നതെന്നും പല വിമാനത്താവളങ്ങളിലും ഇത്തരത്തില്‍ ജെറ്റ് എയര്‍വേഴ്‌സ് അധികൃതരുടെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു.

Also Read ചാനലില്‍ അധിക്ഷേപകരമായ പരാമര്‍ശം; അര്‍ണാബും റിപബ്ലിക് ടി.വിയും മാപ്പു പറയാന്‍ ഉത്തരവ്

യാത്രക്കാരോട് മോശമായും അപമാനിക്കുന്ന രീതിയിലുമാണ് ജെറ്റ് എയര്‍വെയ്സ് ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നത്. യാത്രക്കാരെ വേദനിപ്പിക്കുന്നതാണ് പലപ്പോഴുംഅവരുടെ പെരുമാറ്റവും സംസാരവും. പ്രതേക പരിഗണക്കോ ക്യൂവില്‍ നിന്ന് രക്ഷപ്പെടാനോ ഞാന്‍ ശ്രമിച്ചിട്ടില്ല. ഒരു സ്റ്റാര്‍ഡവും അവിടെ ഉപയോഗിച്ചിട്ടില്ല. ഇന്ന് എന്റെ കണ്‍മുന്നിലാണ് ഒരു യാത്രക്കാരിയോട് അവര്‍ വളരെ മോശമായി പെരുമാറിയത്. മുന്‍പ് എന്റെ കുഞ്ഞുമായി പോകുമ്പോള്‍ എന്റെ കുടുംബത്തിനും ഇത് നേരിടേണ്ടി വന്നിട്ടുണ്ടെന്നുമാണ് ദുല്‍ഖര്‍ ട്വീറ്റ് ചെയ്തത്.

പരാതി പരിശോധിക്കാം എന്ന സ്ഥിരം മറുപടിയാണ് ജെറ്റ് എയര്‍വേഴ്‌സിന്റെ ഭാഗത്തുനിന്നുണ്ടായത്. നിരവധി പേരാണ് സമാന അനുഭവം പങ്കുവെച്ച് കൊണ്ട് ദുല്‍ഖറിന്റെ പോസ്റ്റ് റിട്വിറ്റ് ചെയ്തിരിക്കുന്നത്.