എഡിറ്റര്‍
എഡിറ്റര്‍
സ്വന്തം കല്ല്യാണത്തിനും ആടി തകര്‍ത്ത് ദുല്‍ഖര്‍ സല്‍മാന്‍; കാണാം കുഞ്ഞിക്കയുടെ കല്ല്യാണ വീഡിയോ
എഡിറ്റര്‍
Wednesday 22nd March 2017 4:08pm

മലയാള സിനിമയില്‍ ഇന്ന് ഒരു യുവരാജാവുണ്ടെങ്കില്‍ അത് ദുല്‍ഖര്‍ സല്‍മാനാണെന്ന് നിസ്സംശയം പറയാം. ഡിക്യൂവിന്റെ ഓരോ ചിത്രങ്ങളും തിയ്യറ്ററുകളില്‍ ആഘോഷമാകുന്നു. യൂത്തന്മാരുടേയും മുതിര്‍ന്നവരുടേയും പ്രിയങ്കരനാണ് കുഞ്ഞിക്ക.

എന്നാല്‍ സിനിമയിലെത്തുന്നതിന് വളരെ മുമ്പു തന്നെ പെണ്ണുകെട്ടി ദുല്‍ഖര്‍ വരാനിരുന്ന ഒരുപാട് വിവാഹാഭ്യര്‍ത്ഥനകളെ തടഞ്ഞു. താരപ്പൊലിമയൊന്നുമില്ലാത്ത കാലത്ത് നടന്ന ദുല്‍ഖറിന്റെ വിവാഹ വീഡിയോയാണ് ഇന്ന് സോഷ്യല്‍ മീഡിയിലെ താരം.

താരപ്രഭയില്‍ മമ്മൂട്ടിയോളം ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഡിക്യൂവിന്റെ വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. വിവാഹ ആഘോഷത്തിനിടെ ദുല്‍ഖറും നവവധു അമാല്‍ സൂഫിയയും ചേര്‍ന്ന് അവതരിപ്പിക്കുന്ന നൃത്തമാണ് വീഡിയോയുടെ ഹൈലെറ്റ്.

ലെന്‍സ്മാന്‍ മൂവി മേക്കേഴ്‌സ് ഒരുക്കിയ വിവാഹ വീഡിയോ ഡിക്യൂ ഫാന്‍സ് എന്ന യുട്യൂബ് ചാനലിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

2011 ലായിരുന്നു ദുല്‍ഖറിന്റേയും അമാലിന്റേയും വിവാഹം. ചെന്നൈയില്‍ ആര്‍ക്കിടെക്ടായിരുന്നു അമാല്‍. വിവാഹത്തിന് ശേഷമാണ് കുഞ്ഞിക്ക സിനിമയിലേക്ക് പ്രവേശിക്കുന്നത്.


Also Read: ഇളയരാജ എന്ന പേരിനുപോലും അവകാശികളില്ലേ; ഇനി ആ പേര് ഉപയോഗിക്കരുതെന്ന് പറഞ്ഞ് അവര്‍ നോട്ടീസുമായി വന്നാല്‍ എന്തുചെയ്യും; താങ്കള്‍ സ്വയം ചെറുതാകരുത്; സലിം കുമാര്‍


മുസ്‌ലിം മതാചാര പ്രകാരം നടന്ന വിവാഹത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും സിനിമയിലേയും സാമൂഹ്യ രംഗത്തേയും പ്രമുഖര്‍ പങ്കെടുത്തിരുന്നു.

സിനിമാരംഗത്ത് എതിരാളികളില്ലാതെ മുന്നേറുകയാണ് ദുല്‍ഖര്‍. അമല്‍ നീരദിന്റെ കോമറേഡ് ഇന്‍ അമേരിക്കയാണ് ഡിക്യൂവിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അമേരിക്ക പശ്ചാത്തലമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

Advertisement