ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ മലയാളത്തിലേക്ക്; പുതിയ ചിത്രം 'ഒരു യമണ്ടൻ പ്രേമകഥ'യുടെ പോസ്റ്റർ പുറത്ത്
Movie Day
ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ മലയാളത്തിലേക്ക്; പുതിയ ചിത്രം 'ഒരു യമണ്ടൻ പ്രേമകഥ'യുടെ പോസ്റ്റർ പുറത്ത്
ന്യൂസ് ഡെസ്‌ക്
Friday, 1st March 2019, 9:47 pm

കൊച്ചി: മലയാളികളുടെ പ്രിയ യുവതാരം ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രം “ഒരു യമണ്ടൻ പ്രേമകഥയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. ‘ഇത്​ നിങ്ങൾ ഉദ്ദേശിച്ച കഥ തന്നെ’ എന്ന ടാഗ്​ലൈനിലാണ് പോസ്റ്റർ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.

Also Read കശ്മീരില്‍ വിമാനം തകര്‍ന്ന് വീണ് മരണപ്പെട്ട വൈമാനികന് രാജ്യത്തിന്റെ ആദരം

ദുൽഖർ തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടത്. നല്ലൊരു ഫെസ്റ്റിവൽ മൂവിയാണ് സിനിമ എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. ദുൽഖറിനൊപ്പം സൗബിൻ ഷാഹിർ, സലിം കുമാർ, വിഷ്​ണു എന്നിവരെയും പോസ്റ്ററിൽ കാണാം. നാല് പേരും നൃത്തം ചെയ്യുന്നതായാണ് പോസ്റ്ററിൽ.

“ഒരുപാട് കാത്തിരിപ്പിന് ശേഷം ഇതാ “ഒരു എമണ്ടൻ പ്രേമകഥയുടെ ഫസ്റ്റ് ലുക്ക്! ഏറെ ആഹ്ലാദത്തോടെയാണ് ഈ പടത്തിൽ ഞങ്ങൾ സഹകരിച്ചതും, ഇത് പൂർത്തിയാക്കിയതും. പോസ്റ്ററിൽ നിങ്ങൾക്ക് ഞങ്ങളുടെ സന്തോഷം കാണാവുന്നതാണ്” ദുൽഖർ പോസ്റ്ററിനൊപ്പം നൽകിയ കുറിപ്പിൽ പറയുന്നു.

Also Read ഇന്ത്യയേയും പാകിസ്ഥാനേയും ആണവശക്തികളായി ഒരിക്കലും ഞങ്ങള്‍ അംഗീകരിച്ചിട്ടില്ല: ചൈന

പുതുമുഖ സംവിധായകനായ ബി.സി നൗഫലാണ് “ഒരു യമണ്ടൻ പ്രേമകഥ” സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്​ തിരക്കഥയൊരുക്കുന്നത്​ സുഹൃത്തുക്കളായ വിഷ്​ണു ഉണ്ണികൃഷ്​ണനും ബിബിൻ ജോർജ്ജും ചേർന്നാണ്​. പി. സുകുമാറാണ്​ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ്​, സി.ആർ. സലീം എന്നിവരാണ് നിർമ്മാണം. ചിത്രത്തിനു സംഗീതം നൽകിയിരിക്കുന്നത് നാദിർഷായാണ്.