പുതുമുഖങ്ങളുടെ കൈയ്യൊപ്പുമായി 'മണിയറയിലെ അശോകന്‍';ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ട് ദുല്‍ഖര്‍
Malayala cinema
പുതുമുഖങ്ങളുടെ കൈയ്യൊപ്പുമായി 'മണിയറയിലെ അശോകന്‍';ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ട് ദുല്‍ഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 3rd October 2019, 9:25 pm

താന്‍ ആദ്യമായി നിര്‍മ്മാതാവാകുന്ന സിനിമയുടെ ആദ്യ സര്‍പ്രൈസ് പൊട്ടിച്ച് ദുല്‍ഖര്‍ സല്‍മാന്‍.കഴിഞ്ഞ ദിവസം ‘വേ ഫയറര്‍ ഫിലിംസ് ‘ എന്ന തന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ പേരും ലോഗോയും പുറത്തു വിട്ടതിന്റെ ചൂടാറും മുമ്പാണ് ദുല്‍ഖറിന്റെ അടുത്ത സര്‍പ്രൈസ്.

തന്റെ ആദ്യ ചിത്രത്തിന്റെ ടൈറ്റില്‍ ആണ് ദുല്‍ഖര്‍ പുറത്തുവിട്ടു. മണിയറയിലെ അശോകന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് പിറകില്‍ ഒരുകൂട്ടം പുതുമുഖങ്ങള്‍ ഉണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു.

സിനിമയുടെ പേരെന്താണെന്ന് ആരാധകരടക്കം നിരവധി പേര്‍ അന്വേഷിച്ചിരുന്നു. ഒരു പറ്റം പുതുമുഖങ്ങളുമായി സെക്കന്റ് ഷോയിലൂടെയുള്ള ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റത്തിന് സമാനമായാണ് ദുല്‍ഖര്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയും പുറത്ത് വരുന്നത്.

നവാഗതനായ ഷംസു സെയ്ബയാണ് സംവിധാനം.മഗേഷ് ബോജിയുടെ കഥയെ ആസ്പദമാക്കി വിനീത് കൃഷ്ണന്‍ ആണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.

ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന സജാദ് കാക്കുവും സംഗീത സംവിധായകന്‍ ശ്രീഹരി കെ.നായരുമാണ്. സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ അപ്പു.എന്‍.ഭട്ടതിരി ആണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ആതിര ദില്‍ജിത്ത് ആണ് പി.ആര്‍.ഒ

DoolNews Video