നിര്‍മാതാവും നായകനുമായി ദുല്‍ഖര്‍ സല്‍മാന്‍; 'കുറുപ്പി'ന്റെ ചിത്രീകരണം ആരംഭിച്ചു
Mollywood
നിര്‍മാതാവും നായകനുമായി ദുല്‍ഖര്‍ സല്‍മാന്‍; 'കുറുപ്പി'ന്റെ ചിത്രീകരണം ആരംഭിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st September 2019, 2:06 pm

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ചിത്രം ‘കുറുപ്പി’ന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തില്‍ സുകുമാരക്കുറുപ്പായാണ് ദുല്‍ഖര്‍ വേഷമിടുന്നത്. ചിത്രത്തിന്റെ പൂജയുടെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ദുല്‍ഖര്‍ നിര്‍മാതാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദുല്‍ഖറിന്റെ ആദ്യസിനിമയായ സെക്കന്‍ഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനാണ്. ദുല്‍ഖര്‍ നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കുറുപ്പ്.

ജേക്കബ് ഗ്രിഗറി നായകനായ അശോകന്റെ ആദ്യരാത്രിയാണ് ദുല്‍ഖര്‍ നിര്‍മിച്ച ആദ്യത്തെ ചിത്രം. പുതുമുഖം ഷംസു സൈബയാണ് സംവിധായകന്‍. ചിത്രീകരണം പൂര്‍ത്തിയായി.

കുറുപ്പിന് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന ചിത്രം സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യും. ചിത്രത്തില്‍ ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം ജൂണില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭന മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാകും ഇത്. 2013ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലാണ് ശോഭന അവസാനമായി വേഷമിട്ടത്.