കൊച്ചിയില്‍ ലഹരിവേട്ട; പിടിയിലായത് ഐ.ടി ജീവനക്കാരനും പെണ്‍സുഹൃത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th July 2025, 9:44 am
കൊച്ചി: വിപണിയില്‍ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി മരുന്നുമായി രണ്ട് പേരില്‍ പിടിയില്‍. മൂവാറ്റുപുഴ സ്വദേശിയായ ഐ.ടി ജീവനക്കാരന്‍ ശിവജിത്ത് ശിവദാസ്, പെണ്‍സുഹൃത്തും ലക്ഷദ്വീപ് സ്വദേശിനിയുമായ ഫരീദ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.
നാല് ഗ്രാം എം.ഡി.എം.എയും 30 എല്‍.എസ്.ഡി സ്റ്റാമ്പുമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.


