കമല്‍ ഹാസന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ ഹൗസാണ് രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍. മികച്ച സിനിമകള്‍ മാത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമല്‍ തന്റെ നിര്‍മാണക്കമ്പനി ആരംഭിച്ചത്. വിരുമാണ്ടി, ഹേ റാം, വിശ്വരൂപം തുടങ്ങിയ ക്ലാസിക്കുകള്‍ രാജ് കമല്‍ ഫിലിംസ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു.
എന്നാല്‍ അടുത്ത കാലത്തായി രാജ് കമലിന് അത്ര നല്ല കാലമല്ലെന്നാണ് വിലയിരുത്തല്‍. കമല്‍ ഹാസന്‍ നായകനായ വിക്രത്തിന് ശേഷം രാജ് കമല്‍ ഫിലിംസ് അനൗണ്‍സ് ചെയ്ത പ്രൊജക്ടുകളില്‍ പലതും ഡ്രോപ്പായിരിക്കുകയാണ്. ഇന്‍ഡസ്ട്രി ഹിറ്റായ വിക്രത്തിന് പിന്നാലെ നാല് പ്രൊജക്ടുകള്‍ രാജ് കമല്‍ ഫിലിംസ് അനൗണ്‍സ് ചെയ്തു.
ശിവകാര്‍ത്തികേയന്‍ നായകനായ അമരന്‍, സിലമ്പരസന്‍ നായകനാകുന്ന എസ്.ടി.ആര്‍ 48, തഗ് ലൈഫ് അടക്കം കമല്‍ ഹാസന്റെ മൂന്ന് സിനിമകള്‍ എന്നിവയായിരുന്നു അനൗണ്‍സ് ചെയ്തത്. ഇതില്‍ അമരനും തഗ് ലൈഫും മാത്രമാണ് സ്‌ക്രീനിലേക്കെത്തിയത്. ഒരു സിനിമയുടെ ഷൂട്ട് പുരോഗമിക്കുന്നുണ്ട്. ബാക്കി മൂന്ന് സിനിമകളും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു.
ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന STR 48 ബജറ്റിന്റെ ആധിക്യം കാരണം കമല്‍ ഹാസന്‍ പിന്മാറി. പിന്നാലെ സിലമ്പരസന്‍ ഈ ചിത്രത്തിന്റെ നിര്‍മാണ ചുമതല ഏറ്റെടുത്തത് വലിയ വാര്‍ത്തയായിരുന്നു. ദെസിങ്ക് പെരിയസാമിയാണ് ചിത്രത്തിന്റെ സംവിധാനം. STR ന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള പ്രൊജക്ടാണ് പലരും ഈ സിനിമയെ കണക്കാക്കുന്നത്.
എച്ച്. വിനോദിനൊപ്പം കമല്‍ ഹാസന്‍ കൈകോര്‍ക്കുന്ന പ്രൊജക്ടും ഇത്തരത്തില്‍ ഡ്രോപ്പായി. KH237 എന്ന് താത്കാലിക ടൈറ്റില്‍ നല്കിയ ചിത്രം ഉപേക്ഷിക്കപ്പെടാന്‍ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായില്ല. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായി പ്ലാന്‍ ചെയ്ത ഈ പ്രൊജക്ടാണ് എച്ച്. വിനോദ് ജന നായകനായി മാറ്റിയത്.
ഏറ്റവുമൊടുവില്‍ കഴിഞ്ഞദിവസം അനൗണ്‍സ് ചെയ്ത രാജ് കമലിന്റെ പുതിയ ചിത്രത്തില്‍ നിന്നും സംവിധായകന്‍ പിന്മാറിയിരിക്കുകയാണ്. രജിനികാന്തും കമല്‍ ഹാസനും ഒന്നിച്ച തലൈവര്‍ 173യില്‍ നിന്ന് സംവിധായകന്‍ സുന്ദര്‍ സി പിന്മാറിയെന്ന് അറിയിച്ചതോടെയാണ് രാജ് കമലിന്റെ പ്രൊജക്ടുകള്‍ ചര്‍ച്ചാവിഷയമായത്.
Content Highlight: Dropped projects of Raaj Kamal films discussing in social media