കണ്ണൂരില്‍ ദൃശ്യം മോഡലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ച് മൂടി; സുഹൃത്ത് അറസ്റ്റില്‍
Kerala News
കണ്ണൂരില്‍ ദൃശ്യം മോഡലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ച് മൂടി; സുഹൃത്ത് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th September 2021, 4:09 pm

കണ്ണൂര്‍: ഇതര സംസ്ഥാന തൊഴിലാളിയെ ദൃശ്യം മോഡലില്‍ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. മൂര്‍ഷിദാബാദ് സ്വദേശി അഷിക്കുല്‍ ഇസ്‌ലാം ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ആഷിക്കുല്‍ ഇസ്‌ലാമിന്റെ സുഹൃത്തും ബംഗാള്‍ സ്വദേശിയുമായ പരേഷ്‌നാഥ് മണ്ഡലാണ് പൊലീസ് പിടിയിലായത്. ആഷിക്കുല്‍ ഇസ്‌ലാമിനെ രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് പരേഷ്‌നാഥ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

പിന്നീട് ആഷിക്കുലിന്റെ മൃതദേഹം നിര്‍മ്മാണപ്രവര്‍ത്തനം നടന്നിരുന്ന കെട്ടിടത്തില്‍ കുഴിച്ചുമൂടുകയായിരുന്നു. ഇരിക്കൂര്‍ പൊലീസാണ് കേസ് അന്വേഷിച്ചത്. ആഷിക്കുലിന്റെ മൃതദേഹാവശിഷ്ടം കെട്ടിടത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Drishyam Model Murder in Kannur, ​Friend arrested