സ്ലിം ബ്യൂട്ടിയാവണോ? ചായ കുടിക്കൂ!
Daily News
സ്ലിം ബ്യൂട്ടിയാവണോ? ചായ കുടിക്കൂ!
ന്യൂസ് ഡെസ്‌ക്
Monday, 25th August 2014, 1:28 pm

tea[]സൗന്ദര്യം കൂട്ടാന്‍ എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന തലമുറയാണ് ഇന്നത്തേത്. സൗന്ദര്യസങ്കല്പങ്ങളില്‍ പ്രധാനമാണ് സ്ലിം ആയ ശരീരം. അതിന് വേണ്ടി എത്രനേരം വേണമെങ്കിലും വ്യായാമം ചെയ്യും, പട്ടിണി കിടക്കണമെങ്കില്‍ അതിനും തയ്യാര്‍. അതാണ് സ്ഥിതി. എന്നാല്‍ സ്ലിം ആകാന്‍ ചായ കുടിച്ചാല്‍ മതിയെങ്കിലോ?

അതെ, ചായ കുടിക്കുന്നത് ശാരീരികവും മാനസികവും, സാമൂഹികവും വൈകാരികവുമായ ഗുണങ്ങള്‍ പ്രധാനം ചെയ്യുമെന്നാണ് ശാസ്ത്രീയമായ കണ്ടെത്തല്‍. സൗന്ദര്യം വര്‍ധിപ്പിക്കാന്‍ മാത്രമല്ല, ഭാരം കുറയ്ക്കാനും സ്‌കിന്‍ ഓജസ്സുറ്റതാക്കാനും ചായ സഹായിക്കുമെന്നാണ് ഫീമെയില്‍ഫസ്റ്റ്.കോ.യു.കെയിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഒരു കപ്പ് ചായയിലെ ബ്യൂട്ടി സീക്രട്ട്‌സ് ഇവയാണ്.

സ്‌കിന്നിന് ഈര്‍പ്പം നല്‍കുന്നു: നമ്മുടെ ശരീരത്തിലെ അവയവങ്ങളുടെയും കലകളുടെയും കോശങ്ങളുടെയും പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ് ജലാംശം. ദിവസം ആറില്‍ കൂടുതല്‍ കപ്പ് ചായ കുടിക്കുന്നത് വെള്ളംകുടിക്കുന്നതിന് തുല്യമായ ഹൈഡ്രേറ്റിങ് ഇഫക്ട് നല്‍കും.

സ്‌കിന്നിന്റെ ആരോഗ്യകാര്യത്തില്‍ ചായയുടെ റോള്‍: ആരോഗ്യമുള്ള സ്‌കിന്നില്‍ നല്ല ജലാംശമുണ്ടാകും. ചായയുള്‍പ്പെടെ ധാരാളം പാനീയങ്ങള്‍ കുടിക്കുന്നത് വേനല്‍ക്കാലത്ത് ജലാംശം നിലനിര്‍ത്തുന്നതിന് സഹായകരമാണ്. വൈറ്റ് ടീ സ്‌കിന്നിലെ കോശങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്.

ചായയും ഭാരവും: ആഴ്ചയില്‍ ഒന്നില്‍ക്കൂടുതല്‍ തവണ ചായ കുടിക്കുന്നത് ശരീരത്തില്‍ ഫാറ്റ് അടിഞ്ഞുകൂടുന്നത് കുറയ്ക്കും. അതുവഴി അമിതഭാരം കുറയ്ക്കും.

സൗന്ദര്യത്തിന് ടീ ബാഗ്: ചായകുടിക്കുന്നത് മാത്രമല്ല ടീ ബാഗും സൗന്ദര്യം വര്‍ധിപ്പിക്കും. എങ്ങനെയെന്നല്ലേ, ടീ ബാഗ് തണുത്ത വെള്ളത്തില്‍ കുതിര്‍ത്ത് കണ്‍പോളകള്‍ക്ക് മുകളില്‍ വെച്ചാല്‍ ക്ഷീണിച്ച കണ്ണുകള്‍ ഊര്‍ജസ്വലമാകും.