ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
കണ്ണില്‍ പൊടിയിടുന്ന റിപ്പോര്‍ട്ട്; നിയമനടപടിയുമായി മുന്നോട്ട് പോകും: ആര്‍.സി.സിക്കെതിരെ ഡോ. റെജി
ന്യൂസ് ഡെസ്‌ക്
Tuesday 17th April 2018 11:35am

തിരുവനന്തപുരം: ചികിത്സയ്ക്കിടെ വനിതാ ഡോക്ടര്‍ മേരി റെജി മരിച്ച സംഭവത്തില്‍ ആര്‍.സി.സി അധികൃതര്‍ ഉത്തരവാദികളല്ലെന്ന അന്വേഷണ റിപ്പോര്‍ട്ടിനെതിരെ ഭര്‍ത്താവും ഡോക്ടറുമായ റെജി രംഗത്ത്.

കണ്ണില്‍ പൊടിയിടുന്ന റിപ്പോര്‍ട്ടാണ് ഇതെന്നും ആര്‍.സി.സിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഡോ. റെജി പ്രതികരിക്കുന്നു. ആര്‍.സി.സിയിലെ ചികിത്സയ്ക്കിടെ ഡോക്ടര്‍മാരില്‍ നിന്നും ചികിത്സാപ്പിഴവ് സംഭവിച്ചുവെന്നതിന്റെ എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്നും ഡോ. റെജി പറയുന്നു.

ചികിത്സാകാലയളവില്‍ അധികൃതര്‍ പാലിക്കേണ്ട നടപടികള്‍ എല്ലാം തന്നെ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും രോഗി ഗുരുതരാവസ്ഥയിലാണ് ആര്‍.സി.സി.യിലേക്ക് എത്തിയതെന്നും ഇതില്‍ ആര്‍.സി.സിയുടെ ഭാഗത്ത് യാതൊരു വീഴ്ചയും വന്നിട്ടില്ലെന്നുമായിരുന്നു അഡീഷനല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

അര്‍ബുദബാധിതയായ ആര്‍.സി.സിയില്‍ ചികിത്സയിലായിരുന്ന മേരി റെജി മാര്‍ച്ച് പതിനെട്ടിനാണ് മരണപ്പെടുന്നത്.

ഇതേത്തുടര്‍ന്ന് ആര്‍.സി.സിയിലെ ഡോക്ടര്‍മാരുടെ ചികിത്സാപിഴവാണ് തന്റെ ഭാര്യയുടെ മരണത്തിന് കാരണമെന്ന് കാട്ടി ഭര്‍ത്താവ് റെജി ജേക്കബ്ബ് രംഗത്തെത്തിയിരുന്നു.

പ്ലീഹയിലെ അര്‍ബുദത്തിനായിരുന്നു മേരി ജോര്‍ജ് ആര്‍.സി.സിയില്‍ ചികിത്സ തേടിയിരുന്നത്. തുടര്‍ന്ന് പ്ലീഹ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയതുമുതല്‍ ഡോക്ടര്‍മാര്‍ അലംഭാവം കാണിച്ചുവെന്നാണ് ഭര്‍ത്താവ് റെജി ആരോപിക്കുന്നത്.

Dont Miss ഡോക്ടറായ എനിക്ക് ഈ അവസ്ഥ ഉണ്ടായെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും; തിരുവനന്തപുരം ആര്‍.സി.സിക്കെതിരെ ഗുരുതര ആരോപണവുമായി ഡോക്ടര്‍ രംഗത്ത്

Advertisement