കല്‍പ്പറ്റ: അത്യപൂര്‍വമായതും സങ്കീര്‍ണവുമായ അവേക് ബ്രെയിന്‍ സര്‍ജറി (Awake Brain Surgery) വിജയകരമായി പൂര്‍ത്തീകരിച്ച് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്. മാനന്തവാടി തലപ്പുഴ സ്വദേശിയായ 63കാരനിലാണ് ബോധം പൂര്‍ണമായി വീണ്ടെടുത്തുകൊണ്ട് തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്തത്.
ശരീരത്തിന്റെ ചലനവും രോഗിയുടെ ഓര്‍മ്മ ശക്തി ഉള്‍പ്പെടെ മറ്റ് പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങള്‍ക്ക് കേടുപാടുകളില്ലാതെ ട്യൂമര്‍ നീക്കം ചെയ്യുക എന്നതാണ് ഈ സര്‍ജറിയെ സങ്കീര്‍ണമാക്കുന്നത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് രോഗിയുടെ പൂര്‍ണ തോതിലുള്ള സഹകരണം അത്യാവശ്യമാണ്.
രോഗി ബോധാവസ്ഥയിലായതിനാല്‍, സര്‍ജന് രോഗിയുമായി ആശയവിനിമയം നടത്തുവാനും, കൈകാലുകള്‍ ചലിപ്പിയ്ക്കുവാന്‍ ആവശ്യപ്പെടുവാനും, ചിത്രങ്ങള്‍ കാണിക്കുവാനും സാധിക്കുന്നു. ഇത് തലച്ചോറിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളെ തിരിച്ചറിയുവാനും അവയ്ക്ക് കേടുപാടുകള്‍ സംഭവിയ്ക്കാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കുവാനും ഡോക്ടര്‍മാരെ സഹായിക്കുന്നു.
മുഴകള്‍ തലച്ചോറിന്റെ പ്രധാന ഭാഗങ്ങളില്‍ ചേര്‍ന്നിരിയ്ക്കുന്ന അവസ്ഥകളിലാണ് സാധാരണയായി ഇത്തരം ശസ്ത്രക്രിയാ രീതികള്‍ പിന്തുടരാറുള്ളത്. അപസ്മാരം (epilepsy) പോലുള്ള അസുഖങ്ങള്‍ക്കും സമാനമായ ചികിത്സാരീതികള്‍ ഉപയോഗിക്കാറുണ്ട്.
തലയ്ക്കും നട്ടെല്ലിനും ഏല്‍ക്കുന്ന എല്ലാതരം പരിക്കുകള്‍ക്കും, തലച്ചോറിലുണ്ടാകുന്ന മുഴകള്‍ക്കും ആവശ്യമായ വിദഗ്ധ ചികിത്സകള്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ലഭ്യമാണ്.
ശസ്ത്രക്രിയയ്ക്ക് ന്യൂറോ സര്‍ജറി വിഭാഗം കണ്‍സല്‍ട്ടന്റുമാരായ ഡോ. നവീന്‍ ഹരിദാസ് . ഡോ.ശ്രീരാജ് കെ, അനസ്‌തേഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.അരുണ്‍ അരവിന്ദ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.മെല്‍വിന്‍ സിറിയക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Content Highlight: Dr. Moopen’s Medical College successfully completes Awake Brain Surgery