നിങ്ങളുടെ വിവരക്കേട് കുട്ടികളിലേക്ക് പകരുന്നത് കൊടും ചതി'; മൂഡ് സ്വിങ് പരാമര്‍ശത്തില്‍ അഭിഷാദ് ഗുരുവായുരിനെ വിമര്‍ശിച്ച് ഡോ. മോഹന്‍ റോയ്
Kerala
നിങ്ങളുടെ വിവരക്കേട് കുട്ടികളിലേക്ക് പകരുന്നത് കൊടും ചതി'; മൂഡ് സ്വിങ് പരാമര്‍ശത്തില്‍ അഭിഷാദ് ഗുരുവായുരിനെ വിമര്‍ശിച്ച് ഡോ. മോഹന്‍ റോയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th October 2025, 1:20 pm

തിരുവനന്തപുരം: മൂഡ് സ്വിങ്ങ്‌സില്‍ സ്ത്രീകളെ കുറ്റപ്പെടുത്തി സംസാരിച്ച മോട്ടിവേഷണല്‍ സ്പീക്കര്‍ അഭിഷാദ് ഗുരുവായുരിന് വിമര്‍ശനവുമായി ഡോ. മോഹന്‍ റോയ്. ഡിപ്രഷനെ നിസാരവത്കരിച്ചുള്ള നടി കൃഷ്ണ പ്രഭയുടെ വാക്കുകള്‍ വിവാദയമായതിന് പിന്നാലെയാണ് മൂഡ് സ്വിങ്ങിനെ നിസാരവത്കരിച്ചുകൊണ്ട് അഭിഷാദ് സംസാരിച്ചത്.

സ്ത്രീകള്‍ക്ക് പരമസുഖമാണെന്നും എന്തിനും ഏതിനും മൂഡ് സ്വിങാണെന്ന് പറഞ്ഞാല്‍ മതിയെന്നും വിദ്യാര്‍ഥികളടക്കമുള്ളവരോട് അഭിഷാദ് പറഞ്ഞിരുന്നു. അഭിഷാദ് പറയുന്നത് ശുദ്ധ വിവരക്കേടാണെന്ന് വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. ഇതിനെ വിമര്‍ശിച്ച് കൊണ്ടാണ് ഡോ. മോഹന്‍ റോയ് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്.

തലച്ചോര്‍ ഉണ്ടെങ്കില്‍, ഹോര്‍മോണുകള്‍ ഉണ്ടെങ്കില്‍ മൂഡ് ഉണ്ടാകുമെന്നും മൂഡ് സ്വിങ് ഉണ്ടാകുമെന്നും സ്വാഭാവികമായി അതങ്ങനെയാണെന്നും അങ്ങനെ വരുന്നില്ലെങ്കില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് വിചാരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. നിങ്ങളുടെ അറിവില്ലായ്മയുടെ വിവരക്കേട് കുട്ടികളിലേക്ക് പകരുന്നത് ന്യൂജനറേഷനോട് ചെയ്യുന്ന് കൊടും ചതിയാണെന്നും അദ്ദേഹം പറഞ്ഞ

‘സ്ത്രീകള്‍ക്ക് എന്ത് സുഖമാണെന്നറിയോ? എന്തിനും മൂഡ് സ്വിങ്ങ് എന്ന് പറഞ്ഞാല്‍ മതി, മൂഡ് സ്വിങ്. ഇന്നെന്താ ബ്രേക്ക്ഫാസ്റ്റിന് മൂഡ് സ്വിങ്, ഒന്നും കഴിക്കാനില്ലേ? മൂഡ് സ്വിങാണ്’ എന്നായിരുന്നു അഭിഷാദിന്റെ വാക്കുകള്‍.

പുരുഷന്‍മാര്‍ക്ക് ഒരു സ്വിങ്ങുമില്ല. നമുക്ക് എല്ലാ മാസവും ഇ.എം.ഐ അടയ്ക്കാനും സ്വിങ്ങില്ല, കിടന്നുറങ്ങാന്‍ പറ്റില്ല. നമുക്കൊരു സ്വിങ്ങുമില്ല പോയി പണിയെടുക്കുക, ഇവരുടെ സ്വിങ്ങിനുള്ള വേറെ പണിയും നമ്മള്‍ എടുക്കണം എന്നും അഭിഷാദ് പറഞ്ഞിരുന്നു.

Content highlight: Dr. Mohan Roy criticizes Abhishad Guruvayur for his mood swing remark