'ശബരിമല കയറാന്‍ പോകുന്നു. ആരോഗ്യമൊന്ന് പരിശോധിക്കണം.' ഈ പ്രായത്തില്‍ മലകയറ്റം ദുഷ്‌കരമാണെന്നതിനാല്‍ പോകുന്നതിന് മുന്‍പ് രക്തക്കുഴലുകളുടെസ്ഥിതി പരിശോധിക്കണമെന്ന് നിര്‍ദ്ദേശിച്ചു. അങ്ങനെയാവട്ടെ എന്ന് വി.എസ്. പരിശോധനാഫലം വന്നപ്പോള്‍ ഞാന്‍ ഞെട്ടി.
തിരുവനന്തപുരം: കേരളത്തിന്റെ വിപ്ലവ നായകന്‍ വി.എസ് അച്യുതാനന്ദനെ കുറിച്ചും അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് പതിറ്റാണ്ടുകളായി വി.എസിനെ പരിശോധിച്ചിരുന്ന കാര്‍ഡിയോളജിസ്റ്റ് ഡോ. സി ഭരത് ചന്ദ്രന്‍.
ഒരിക്കല്‍ ശബരിമല കയറാന്‍ തയ്യാറെടുത്ത വി.എസിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ചതിനെ കുറിച്ചും രക്തക്കുഴലുകളുടെ പരിശോധനാഫലം കണ്ട് താന്‍ ഞെട്ടിപ്പോയതിനെ കുറിച്ചുമൊക്കെയാണ് ഡോ. ഭരത് ചന്ദ്രന്‍ പറയുന്നത്.
ചെറുപ്പക്കാരിലുള്ള തടസ്സങ്ങള്‍ പോലുമില്ലാതെ 90ാം വി .എസിന്റെ രക്തക്കുഴലുകള്‍ ക്‌ളീനായിരുന്നെന്ന് ഡോ. ഭരത് ചന്ദ്രന്‍ പറയുന്നു. മലയാള മനോരമ പത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വി.എസിന് എതാണ്ട് തൊണ്ണൂറിനടുത്ത് പ്രായമുള്ളപ്പോഴാണ് എന്നെ വി.എസ് വിളിക്കുന്നത്. പതിറ്റാണ്ടുകളായി വി.എസിനെ പരിചരിച്ചിരുന്നത് ഞാനായിരുന്നു. വിളിച്ചയുടന്‍ വി.എസ് കാര്യം പറഞ്ഞു.
‘ശബരിമല കയറാന്‍ പോകുന്നു. ആരോഗ്യമൊന്ന് പരിശോധിക്കണം.’ ഈ പ്രായത്തില്‍ മലകയറ്റം ദുഷ്‌കരമാണെന്നതിനാല്‍ പോകുന്നതിന് മുന്‍പ് രക്തക്കുഴലുകളുടെസ്ഥിതി പരിശോധിക്കണമെന്ന് നിര്‍ദ്ദേശിച്ചു.
അങ്ങനെയാവട്ടെ എന്ന് വി.എസ്. പരിശോധനാഫലം വന്നപ്പോള്‍ ഞാന്‍ ഞെട്ടി. ചെറുപ്പക്കാരിലുള്ള തടസ്സങ്ങള്‍ പോലുമില്ലാതെ 90 ആം വയസ്സിലും വി .എസിന്റെ രക്തക്കുഴലുകള്‍ ക്‌ളീന്‍.
1987 ല്‍ മുതലാണ് ഞാന്‍ വി.എസിനെ ചികിത്സിച്ച് തുടങ്ങിയത്. അമിത രക്തസമ്മര്‍ദ്ദമായിരുന്നു പ്രശ്‌നം. അനുസരണയുള്ള രോഗിയായിരുന്നു അദ്ദേഹം. ‘ ഡോ സി ഭരത്ചന്ദ്രന്‍ പറഞ്ഞു.
അതേസമയം വി.എസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലെത്തി. ആയിരങ്ങളാണ് മുദ്രാവാക്യം വിളികളോടെ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി ജില്ലയുടെ വിവിധഭാഗങ്ങളായി കാത്തുനില്‍ക്കുന്നത്.
ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്കാണ് വി.എസിന്റെ ഭൗതികശരീരം കൊണ്ടുപോകുന്നത്. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം 11 മണി മുതല്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം നടക്കും.
തുടര്‍ന്ന് ബീച്ചിലെ റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം നടക്കും. പിന്നീട് വലിയ ചുടുകാട്ടില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം സംസ്‌ക്കരിക്കും.
Content Highlight: Dr. C Bharatchandran about VS Achuthanandan and his health