സ്ത്രീ ശാക്തീകരണം: അംബേദ്കര്‍ പറഞ്ഞത്
Daily News
സ്ത്രീ ശാക്തീകരണം: അംബേദ്കര്‍ പറഞ്ഞത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th March 2016, 10:57 am

സ്വയം അസ്പൃശ്യരായി പരിഗണിക്കാതിരിക്കുക. സംശുദ്ധമായ ജീവിതം നയിക്കുക. സ്പര്‍ശ്യരായ സ്ത്രീകള്‍ ധരിക്കുന്നതുപോലുള്ള വസ്ത്രങ്ങള്‍ നിങ്ങളും ധരിക്കുക. നിങ്ങളുടെ വസ്ത്രങ്ങള്‍ കീറിത്തുളഞ്ഞതായാലും അവ വൃത്തിയുള്ളതായി സൂക്ഷിക്കുക. വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല.


ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി അംബേദ്കര്‍ എക്കാലവും പ്രവര്‍ത്തിച്ചിരുന്നു എന്നത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. സ്ത്രീ ശാക്തീകരണത്തെ സംബന്ധിച്ച് അംബേദ്കര്‍ പങ്കുവെച്ച ചില ചിന്തകള്‍ ഇതിനു ദൃഷ്ടാന്തമാണ്.

അംബേദ്കര്‍ തുടങ്ങിയ പത്രങ്ങളായ മുഖ്യനായകും ബഹിഷ്‌കൃത് ഭാരതും സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നു. സ്ത്രീശാക്തീകരണത്തിനുവേണ്ടി ഇവ നിലകൊള്ളുകയും ചെയ്തിരുന്നു.

1927 ജൂലൈ 18ന് അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തില്‍പ്പെട്ട ആയിരത്തോളം സ്ത്രീകളെ അഭിസംബോധന ചെയ്ത് അംബേദ്കര്‍ സംസാരിച്ചിരുന്നു. “സ്ത്രീകള്‍ കൈവരിക്കുന്ന വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഞാന്‍ സമുദായത്തിന്റെ വളര്‍ച്ച അളയ്ക്കാം” എന്നാണ് അംബേദ്കര്‍ പറഞ്ഞത്.

സ്വയം അസ്പൃശ്യരായി പരിഗണിക്കാതിരിക്കുക. സംശുദ്ധമായ ജീവിതം നയിക്കുക. സ്പര്‍ശ്യരായ സ്ത്രീകള്‍ ധരിക്കുന്നതുപോലുള്ള വസ്ത്രങ്ങള്‍ നിങ്ങളും ധരിക്കുക. നിങ്ങളുടെ വസ്ത്രങ്ങള്‍ കീറിത്തുളഞ്ഞതായാലും അവ വൃത്തിയുള്ളതായി സൂക്ഷിക്കുക. വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. (1927 ജൂലൈ 18ന് അടിച്ചമര്‍ത്തപ്പെട്ട സ്ത്രീ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞത്.)

നിങ്ങളുടെ കുട്ടികളെ സ്‌കൂളില്‍ അയക്കുക. പുരുഷന്മാര്‍ക്ക് വിദ്യാഭ്യാസം എത്രത്തോളം പ്രധാനമാണ് അത്രത്തോളം സ്ത്രീകള്‍ക്കും വിദ്യാഭ്യാസം പ്രധാനമാണ്.  നിങ്ങള്‍ക്ക് എഴുതാനും വായിക്കാനും അറിഞ്ഞാല്‍ തീര്‍ച്ചയായും പുരോഗതി ഉണ്ടാവും.


മാറ്റേണിറ്റി ബെനഫിറ്റ് ബില്‍ 1942ല്‍ കൊണ്ടുവന്നത് അംബേദ്കറാണെന്ന് നിങ്ങള്‍ക്കറിയാമോ? ഗവര്‍ണര്‍ ജനറലിന്റെ എക്‌സിക്യുട്ടീവ് കൗണ്‍സിലില്‍ തൊഴില്‍ മന്ത്രിയായിരിക്കുന്ന സമയത്ത്.


 

womenഅംബേദ്കര്‍ സ്ത്രീകളോട് പറഞ്ഞു, ” വൃത്തിയായിരിക്കാന്‍ പഠിക്കൂ. തിന്മയില്‍ നിന്നു അകന്നുനില്‍ക്കൂ. നിങ്ങളുടെ കുട്ടിക്ക് വിദ്യാഭ്യാസം നല്‍കൂ. അവരെ ലക്ഷ്യബോധമുള്ളവരാക്കൂ. മഹാന്മാരാകാനാണ് അവര്‍ ജനിച്ചതെന്ന ബോധ്യം അവരില്‍ സൃഷ്ടിക്കൂ. എല്ലാതരം അപകര്‍ഷകതാ ബോധവും അവരില്‍ നിന്നും തുടച്ചുനീക്കൂ”

അംബേദ്കര്‍ സ്ത്രീകളോട് പറഞ്ഞു,- എല്ലാ കുട്ടികള്‍ക്കും മികച്ച തുടക്കം നല്‍കുകയെന്നതാണ് പിതാവിന്റെ കടമ. വിവാഹിതരാവുന്ന പെണ്‍കുട്ടികള്‍ ഭര്‍ത്താവിന്റെ സുഹൃത്താവണം, തുല്യരാവണം, അയാളുടെ അടിമയാവാന്‍ വിസമ്മതിക്കണം. നിങ്ങള്‍ ഈ ഉപദേശം അനുസരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സ്വയം ആദരവും അന്തസ്സും നേടാനാവും.

1938 നവംബര്‍ 10ന് ബോംബെ നിയമസഭയില്‍ എം.എല്‍.എ ആയിരുന്ന സമയത്ത് അംബേദ്കര്‍ അദ്ദേഹത്തിന്റെ സംവാദത്തിനിടെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. കുടുംബാസൂത്രണത്തിനുവേണ്ടി അദ്ദേഹം വാദിക്കുകയും  കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കേണ്ടിവരുന്നതും അമ്മയുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.

മാറ്റേണിറ്റി ബെനഫിറ്റ് ബില്‍ 1942ല്‍ കൊണ്ടുവന്നത് അംബേദ്കറാണെന്ന് നിങ്ങള്‍ക്കറിയാമോ? ഗവര്‍ണര്‍ ജനറലിന്റെ എക്‌സിക്യുട്ടീവ് കൗണ്‍സിലില്‍ തൊഴില്‍ മന്ത്രിയായിരിക്കുന്ന സമയത്ത്.

ഭരണഘടനാ നിര്‍മാണ വേളയില്‍ സ്ത്രീകളുടെ ക്ഷേമത്തിനുവേണ്ടിയുള്ള ചട്ടങ്ങള്‍ക്കുവേണ്ടി രംഗത്തുവന്നവരില്‍ പ്രധാനിയായിരുന്നു അംബേദ്കര്‍. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14-16 ചട്ടങ്ങള്‍ അദ്ദേഹം രൂപീകരിച്ചു. ഇത് സ്ത്രീയ്ക്കും പുരുഷനും തുല്യപദവി നല്‍കുന്നു. കൂടാതെ അക്കാലത്ത് ഹിന്ദു ഇന്ത്യയില്‍ നിലനിന്നിരുന്ന സ്ത്രീകളുടെ വില്പന നിരോധിക്കുകയും ചെയ്തു.

അംബേദ്കര്‍ ഹിന്ദു കോഡ് ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നു. ഇത് പ്രധാനമായും ലക്ഷ്യമിട്ടത് ഹിന്ദുക്കള്‍ക്കിടയില്‍ നിലനിന്നിരുന്ന വ്യത്യസ്തമായ വിവാഹരീതികളെ തുടച്ചുനീക്കുകയെന്നതായിരുന്നു. എകപത്‌നീവ്രതം കൊണ്ടുവന്നു.

അംബേദ്കര്‍ പാവപ്പെട്ട, നിരക്ഷരരായ സ്ത്രീകളെ ബോധവത്കരിക്കുകയും അനീതിക്കും ശൈശവവിവാഹം, ദേവദാസി സമ്പ്രദായം പോലുള്ള സാമൂഹ്യതിന്മകള്‍ക്കും എതിരെ പോരാടാന്‍ പ്രചോദനം നല്‍കുകയും ചെയ്തു.

1928ല്‍ അംബേദ്കറുടെ ഭാര്യ രമാഭായി പ്രസിഡന്റായി ബോംബെയില്‍ വനിതകള്‍ക്കുവേണ്ടി ഒരു അസോസിയേഷന്‍ രൂപീകരിച്ചു.

സ്ത്രീശക്തിയിലും സാമൂഹ്യ പരിഷ്‌കരണത്തില്‍ സ്ത്രീകളുടെ പങ്കിലും അംബേദ്കര്‍ വിശ്വാസമര്‍പ്പിച്ചിരുന്നു. 1930ല്‍ നാസിക്കില്‍ നടന്ന കല്‍റാം ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തില്‍ 500 സ്ത്രീകള്‍ പങ്കെടുക്കുകയും ഒട്ടേറെപ്പേര്‍ പുരുഷന്മാര്‍ക്കൊപ്പം അറസ്റ്റുചെയ്യപ്പെട്ട് ജയിലടക്കപ്പെടുകയും ചെയ്തു.