ഭാഗം: പതിനഞ്ച്
1984ലെ ഭോപ്പാല്‍ ദുരന്തത്തിന് കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡിനെ ഏറ്റെടുത്ത ഡൗ കെമിക്കല്‍സിനെ പിഴിയാന്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ നടത്തിയ വൃഥാശ്രമത്തെക്കുറിച്ച് ഹിന്ദു പുറത്തുവിട്ട വിക്കിലീക്‌സ് രേഖകള്‍ സൂചിപ്പിക്കുന്നു. ഗുജറാത്തില്‍ ഡൗ കെമിക്കല്‍ തുടങ്ങിയ പ്ലാന്റിന് അനുമതി ലഭിക്കാനായി ഒരു കേന്ദ്രമന്ത്രി വന്‍ തുക ആവശ്യപ്പെട്ടിരുന്നുവെന്നും പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. 2008 ഒക്ടോബറില്‍ കൗണ്‍സില്‍ ജനറല്‍ പോള്‍ എം ഫോംസ്ബീയുടെ പേരില്‍ അയച്ച കേബിളുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പണം വേണമെന്ന് രാംവിലാസ് പാസ്വാന്‍; നല്‍കില്ലെന്ന് ഡൗ
എന്നാല്‍ വിവിധ കാരണങ്ങളാല്‍ കേന്ദ്രമന്ത്രാലയം ഇതിന് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഡൗ കെമിക്കല്‍സിന്റെ ഏജന്റ് രാംവിലാസ് പാസ്വാനെ സമീപിക്കുകയും അനുമതി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അനുമതി നല്‍കണമെങ്കില്‍ വന്‍തുക അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെന്ന് കമ്പനിയുടെ കോര്‍പ്പറേറ്റ് കാര്യങ്ങളുടെ തലവനായ രാകേഷ് ചിറ്റ്കാര വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തുക നല്‍കാന്‍ ഡൗ തയ്യാറാകാത്തതിനെ തുടര്‍ന്ന് പ്ലാന്റിന് അനുമതി ലഭിച്ചില്ല.
എന്നാല്‍ ആരോപണം രാവിലാസ് പാസ്വാന്‍ നിഷേധിച്ചിട്ടുണ്ട്. ഡൗ കെമിക്കല്‍സിന്റെ ആരും തന്നെ സന്ദര്‍ശിച്ചിരുന്നില്ലെന്നും മറിച്ചുള്ള വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പാസ്വാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡൗ കെമിക്കല്‍സും യൂണിയന്‍ കാര്‍ബൈഡും ക്രിമിനല്‍ പശ്ചാത്തലമുള്ളവയാണെന്നും ഗുജറാത്തില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനോട് തനിക്ക് എതിര്‍പ്പായിരുന്നുവെന്നും പാസ്വാന്‍ പറഞ്ഞു.
വാണിജ്യമന്ത്രാലയമായിരുന്നു കമ്പനിക്ക് അനുമതി നല്‍കിയതെന്നും ഇത് തന്റെ മന്ത്രാലയത്തോട് ചോദിക്കാതെയായിരുന്നുവെന്നും പാസ്വാന്‍ പറഞ്ഞു. ഭോപ്പാല്‍ ദുരന്തത്തിന്റെ വേദനയുണങ്ങുന്നതിനു മുമ്പുതന്നെ ഇത്തരമൊരു നീക്കം വേണ്ടെന്ന് മന്ത്രാലയം തീരുമാനിച്ചിരുന്നുവെന്നും ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷ്യന്‍ മൊണ്ടേക് സിംഗ് ആലുവാലിയയെപ്പോലും സ്വാധീനിക്കാന്‍ ഡൗ കെമിക്കല്‍സ് ശ്രമം നടത്തിയിരുന്നുവെന്നും പാസ്വാന്‍ വ്യക്തമാക്കി.
കൈയ്യടി നേടാനായി ഡൗ കെമിക്കല്‍സിന്റെ ശ്രമം
ഭോപ്പാല്‍ ദുരന്തത്തിനുശേഷം യൂണിയന്‍ കാര്‍ബൈഡിനെതിരേ രാജ്യത്തിനകത്തും പുറത്തും വന്‍ പ്രതിഷേധം പുകഞ്ഞിരുന്നു. യൂണിയന്‍ കാര്‍ബൈഡിനെ ഏറ്റെടുത്തതോടെ ആളുകളുടെ രോഷം ഡൗ കെമിക്കല്‍സിനെതിരേയായിരുന്നു. ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനത്തെ ഈ പ്രതിഷേധം ബാധിക്കുമെന്ന് കമ്പനി മനസിലാക്കിയിരുന്നു.
പബ്ലിക് റിലേഷന്‍സ് മാനേജരെ നിയമിക്കണമെന്ന് ശിവസേന
പൂനെയിലെ പ്ലാന്റും പ്രതിഷേധവും
മഹാരാഷ്ട്രയിലെ ഷിന്‍ഡെ ഗ്രാമത്തിലെ 100 ഏക്കറോളം വരുന്ന ചകന്‍ പ്രദേശത്തായിരുന്നു ഡൗ പ്ലാന്റ് സ്ഥാപിക്കാന്‍ നിശ്ചയിച്ചത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും അന്വേഷണത്തിന് ഒരു കമ്മീഷനെ നിയമിക്കുകയുമായിരുന്നു.
തുടര്‍ന്നാണ് ശിവാജിറാവു പാട്ടില്‍ രംഗത്തെത്തുന്നത്. പ്ലാന്റിനെതിരേ രാഷ്ട്രീയക്കാരും പ്രദേശവാസികളും നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കാന്‍ താന്‍ ശ്രമിക്കാമെന്ന് പാട്ടീല്‍ പറഞ്ഞിരുന്നതായി കേബിളുകള്‍ സൂചിപ്പിക്കുന്നു. പ്രതിഷേധം നടത്തുന്നവരുമായി മധ്യസ്ഥശ്രമിത്തിന് തയ്യാറാകണമെന്ന് പാട്ടില്‍ ഡൗ കെമിക്കല്‍സിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിനു തയ്യാറാകാതെ പ്രതിഷേധങ്ങള്‍ക്കെതിരേ പോലീസിനെ സമീപിക്കാനാണ് ഡൗ ശ്രമിച്ചതെന്ന് പാട്ടീല്‍ പറഞ്ഞതായും വിക്കിലീക്‌സ് രേഖകള്‍ വ്യക്തമാക്കുന്നു.
ഗ്രാമവാസികളുടെ പ്രതിഷേധത്തിന്റെ തീവ്രത കുറയ്ക്കുന്നതിനായി ചില പരോപകാരപ്രവൃത്തികള്‍ നടത്താനും കമ്പനി തയ്യാറായിരുന്നു. പ്രദേശത്തെ പ്രധാനപ്പെട്ട സ്‌കൂളുകള്‍ ഏറ്റെടുക്കുകയും അവിടെ അവശ്യംവേണ്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ കണ്ണില്‍ പൊടിയിടാനുള്ള ഇത്തരം നീക്കങ്ങളൊന്നും ഫലിച്ചില്ലെന്നും കേബിളുകള്‍ വ്യക്തമാക്കുന്നു.
മൊഴിമാറ്റം: പി.വി സുരാജ്
‘പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് കേരളാ മാഫിയ’: വിക്കിലീക്‌സുമായി ദ ഹിന്ദു (ഒന്നാം ഭാഗം)
പണമെറിഞ്ഞു വീഴ്ത്തുന്ന ദക്ഷിണേന്ത്യന്‍ വോട്ട് (രണ്ടാം ഭാഗം)
വിശ്വാസവോട്ടിന് കോഴ: കോണ്‍ഗ്രസ് മുഖം വികൃതമാക്കി വിക്കിലീക്‌സ് (മൂന്നാം ഭാഗം)
പ്രണബ് മുഖര്‍ജി അമേരിക്കയ്ക്ക് അനഭിമതന്‍? (നാലാം ഭാഗം)
യു.എസ് ബന്ധം: ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ തുവല്‍പക്ഷികള്‍(അഞ്ചാം ഭാഗം)
ഇന്ത്യന്‍ നയതതന്ത്രജ്ഞനെ നിരീക്ഷിക്കാന്‍ മറ്റൊരാള്‍!!! (ഭാഗം ആറ്)
സര്‍ദാരിക്ക് താല്‍പ്പര്യം മന്‍മോഹനെ; രാഹുലിനെ എഴുതിത്തള്ളാറായിട്ടില്ല(ഭാഗം: ഏഴ്)
നരേന്ദ്ര മോഡി ദേശീയ നേതാവായേക്കും; യു.എസ്സിന് ആശങ്ക (ഭാഗം: എട്ട്)
‘ കാരാട്ട് കഴിവുള്ള, സമര്‍ത്ഥനായ നേതാവ് ‘ (ഭാഗം: ഒമ്പത്)
ഹിന്ദു ദേശീയത അവസരവാദപരം: വിക്കിലീക്‌സ്(ഭാഗം: പത്ത്)
സഖ്യകക്ഷികളേക്കാള്‍ സോണിയക്ക് താല്‍പ്പര്യം ഇടതിനോട് (ഭാഗം: പതിനൊന്ന്)
‘തെക്കും പടിഞ്ഞാറും സംസ്ഥാനങ്ങള്‍ മാത്രമെങ്കില്‍ ഇന്ത്യ കൂടുതല്‍ വികസിച്ചേനേ’ (ഭാഗം: പന്ത്രണ്ട്) 26/11: ആ പിങ്ക് ബോക്‌സ് എവിടെ?(ഭാഗം: പതിമൂന്ന്)ആര്‍.എസ്.എസിന്റെ ഉയര്‍ച്ച ബി.ജെ.പിയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി(ഭാഗം:പതിനഞ്ച്)