അരുത്, അന്യരാക്കരുത്..
Daily News
അരുത്, അന്യരാക്കരുത്..
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th June 2014, 5:42 pm

അറിഞ്ഞും അറിയാതെയും മനുഷ്യര്‍ ഇത്തരം വെറിയും പുച്ഛവും അസഹിഷണുതയും പ്രകടിപ്പിച്ചു തുടങ്ങിയാല്‍ പോയ നൂറ്റാണ്ടിനെ പോലെ പരസ്പരവെറിക്ക് ഇനിയും നമ്മള്‍ ഒത്തിരി മനുഷ്യരെ ബലി കൊടുക്കേണ്ടിവരും.അരുത്, ആകാശത്തേക്കാളും നല്ല മഴവില്ലാണ് ഭൂമിലുളളത്. അത് മായ്ച്ചു കളയരുത്. നമ്മുക്ക് ഭാരതത്തിലെ ആ മഴവില്ലിനെ ലോകത്തിന് മാതൃകയായി സമര്‍പ്പിക്കാം. അങ്ങനെ നമ്മുക്ക് വിശ്വപൗരന്മാരും പൗരകളുമാകാം


 

aruth-668black-lineഎഡിറ്റോ- റിയല്‍ /എ.എം യാസര്‍

black-line
am-yaserഅവര്‍ അങ്ങനെ വിശ്വസിച്ചു. നാടോടികളുടെ ഞരമ്പുകളില്‍ എലിപ്പനി പകര്‍ത്തുന്ന രോഗാണുക്കളുണ്ടെന്ന്.  അതിനേക്കാള്‍ മാരകമായ ദ്രോഹപദ്ധതികള്‍ അവര്‍ അവരുടെ തോളിലെ മാറാപ്പുകെട്ടുകളില്‍ സുക്ഷിച്ചിട്ടുണ്ടെന്ന്.

അലഞ്ഞു തിരിഞ്ഞുനടന്ന നാടോടികളെ കണ്ടപ്പോള്‍ അവര്‍ കളിയാക്കി ചിരിച്ചു. ചിലപ്പോഴൊക്കെ കല്ലെറിഞ്ഞു.

അമ്മി കൊത്താനായി വാളയാര്‍ കടന്നുവന്ന തമിഴനാട്ടിലെ ഒടര്‍ ജാതിക്കാരെ നമ്മള്‍ പണ്ട് കല്ലെറിഞ്ഞതു പോലെ, കളിയാക്കിയതു പോലെ..

റോഡരികിലും പാലത്തിനു ചുവട്ടിലും കിടന്നുറങ്ങിയ നാടോടികളെ അവര്‍ വെറുത്തു. ആ വെറി ജര്‍മ്മനിയിലെ ആര്യന്‍ വംശജര്‍ക്കിടയില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ നിലനിന്നിരുന്നു.

അവരല്ലാത്തവരോട് അവര്‍ക്ക് ഏപ്പോഴും വെറുപ്പും പുച്ഛവുമാണ്. അന്യരോടുളള ആ പുച്ഛം അവര്‍ ആര്യന്മാര്‍ തലമുറകളായി പാലിച്ചു പോന്നു. അങ്ങനെ ഹിറ്റലറിന്റെ നാസി ജര്‍മ്മനിയുണ്ടായി.

അപ്പോള്‍ ഹിറ്റ്‌ലറും നാടോടികളെ ഭയന്നു. അവരുടെ സ്ത്രീകളെ ഭയന്നു, കുട്ടികളെ ഭയന്നു. അവര്‍ പ്ലേഗ് പരത്തുന്നുവെന്ന് ഹിറ്റ്ലര്‍ ദൃഡമായി വിശ്വസിച്ചു.

ഹിറ്റ്‌ലറുടെ പേടി ജര്‍മ്മന്‍കാരിലെ പഴയ ആ വിശ്വാസത്തെ വീണ്ടു സജീവമാക്കി. അങ്ങനെ 1944ല്‍ ജൂതര്‍ക്കു പുറമെ ഓഷ്‌വിറ്റസിലെ ഗ്യാസ് ചേമ്പറില്‍ 2877 പേരെ ചുട്ടുകൊന്നു.

അവരില്‍ കൂടതലും സ്ത്രീകളും കുട്ടികളുമായിരുന്നു. അലഞ്ഞുതിരിഞ്ഞു ജീവിച്ചവര്‍ അങ്ങനെ കരിഞ്ഞു തീര്‍ന്നില്ലാതായി. അന്യരായ യുവതി-യുവാക്കളുടെ ശരീരത്തിലെ കൊഴുപ്പെടുത്ത് അവര്‍ സോപ്പു നിര്‍മ്മിക്കാന്‍ കൊടുത്തു.

other-state-workers-kerala1944കളില്‍ ഉദയം കൊണ്ട ഐ.ബി.എം അടക്കമുളള കമ്പനികള്‍ക്കാണ് മനുഷ്യക്കൊഴുപ്പ് നല്‍കിയിരുന്നതെന്ന് ജനീവയിലെ ഹോളോക്കാസറ്റ് കുട്ടകുരുതി കേസിന്റെ കുറ്റപത്രത്തില്‍ ഇപ്പോഴുമുണ്ട്.

ആ വെറി നമ്മുക്കു പിടിപെട്ടിട്ടുണ്ടോ?  പരിശോധിക്കേണ്ടതാണ്. പഴയകാലത്തേക്കുളള തിരിച്ചു നടത്തമാണ് അതിന്റെ ലക്ഷണം.

മുന്നോട്ടേക്കു കുതിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന ശാസ്ത്രത്തെ തളളിക്കളയുന്നതായിരിക്കും അവരുടെ ബൗദ്ധിക പ്രവര്‍ത്തനം. അവര്‍ അവരുടെ പഴയകാലത്തെ പുന:സൃഷ്ടിക്കാനായി അലഞ്ഞുകൊണ്ടേയിരിക്കും.

അതിനായി വിശപ്പ് സഹിക്കും. ഉറക്കം നഷ്ടെപ്പെടുത്തും. സൂക്ഷിക്കുക. മുന്നോട്ടേക്കുളള കുതിപ്പിനു മാത്രമേ അബദ്ധ ജഡിലമായ പേടികളെയും വെറികളേയും മറികടക്കാനാവൂ.

[]അത്തരം വെറികള്‍ക്ക് നമ്മുടെ നാട്ടിലും അംഗീകാരം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. സ്വന്തം രാജ്യത്തെ തൊഴിലാളികളെ നമ്മള്‍ അന്യരാക്കി കഴിഞ്ഞു. അന്യസംസ്ഥാന തൊഴിലാളികളെ പ്രത്യേകം നിരീക്ഷിക്കാന്‍ പോലീസ് മന്ത്രി ഉത്തരവിട്ടു.

ഹിറ്റലറിന്റെ അതെ ന്യായം. അവര്‍ അന്യസംസ്ഥാനത്തു നിന്നുളളവര്‍ രോഗം പടര്‍ത്തുന്നു എന്നാണ് കണ്ടത്തല്‍. അറവുമാടുകള്‍ സംസ്ഥാനത്തേക്ക് രോഗം പടര്‍ത്തുന്നതായി പ്രമുഖ പത്രം പരമ്പര തുടങ്ങി.

അറിഞ്ഞും അറിയാതെയും മനുഷ്യര്‍ ഇത്തരം വെറിയും പുച്ഛവും അസഹിഷണുതയും പ്രകടിപ്പിച്ചു തുടങ്ങിയാല്‍ പോയ നൂറ്റാണ്ടിനെ പോലെ പരസ്പരവെറിക്ക് ഇനിയും നമ്മള്‍ ഒത്തിരി മനുഷ്യരെ ബലി കൊടുക്കേണ്ടിവരും.

അരുത്, ആകാശത്തേക്കാളും നല്ല മഴവില്ലാണ് ഭൂമിലുളളത്. അത് മായ്ച്ചു കളയരുത്. നമ്മുക്ക് ഭാരതത്തിലെ ആ മഴവില്ലിനെ ലോകത്തിന് മാതൃകയായി സമര്‍പ്പിക്കാം. അങ്ങനെ നമ്മുക്ക് വിശ്വപൗരന്മാരും പൗരകളുമാകാം.