എഡിറ്റര്‍
എഡിറ്റര്‍
തിരഞ്ഞെടുപ്പും ഞങ്ങളും
എഡിറ്റര്‍
Saturday 15th March 2014 11:19am

ഞങ്ങള്‍ക്കും ചില നിലപാടുകളും പക്ഷങ്ങളുമൊക്കെയുണ്ട്. പല മാധ്യമങ്ങള്‍ക്കും ഉള്ളതുപോലെ ചില ചിന്താധാരകളോടും ദാര്‍ശനിക നിലപാടുകളോടും ഞങ്ങള്‍ക്ക് ആഭിമുഖ്യമുണ്ട്. എന്നാല്‍ വര്‍ത്തമാനകാല രാഷ്ട്രീയം ഏതെങ്കിലും കക്ഷിയോടോ കൂട്ടുകെട്ടിനോടൊ സഹഭാവം പുലര്‍ത്താന്‍ കഴിയാത്ത വിധം വഷളായിക്കഴിഞ്ഞിരിക്കുന്നു.


election

line

എഡിറ്റോ-റിയല്‍ / ബാബു ഭരദ്വാജ്

line
Babu-bharadwaj-Edito-Realരാജ്യം വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. അല്ല നീങ്ങിക്കഴിഞ്ഞു. മൂന്നാഴ്ച്ച കൂടി കഴിഞ്ഞാല്‍ ജനങ്ങള്‍ പോളിങ് ബൂത്തിലെത്തും. ഒരു മാസക്കാലം മുഴുവനും വോട്ടെടുപ്പ് തന്നെയായിരിക്കും.

ഒരു മാസമല്ല നാലഞ്ചുനാള്‍ പിന്നെയും അതിന്റെ കൂടെ കൂട്ടണം. എപ്രില്‍ ഏഴിന് തുടങ്ങി മെയ് പതിനാറിനാണ് എല്ലാം അവസാനിക്കുക. എല്ലാം അവസാനിക്കും എന്ന് വിശ്വസിക്കാനുള്ള ആത്മവിശ്വാസം ഞങ്ങള്‍ക്കില്ല.  ഒരുപക്ഷേ അതൊരു വല്ലാത്ത ആരംഭമാവാനുള്ള സാധ്യതകളും ഞങ്ങള്‍ കാണുന്നുണ്ട്.

അസ്ഥിരതയുടെയും അനാര്‍ക്കിസത്തിന്റെയും കുതികാല്‍വെട്ടലുകളുടെയും മല്ലയുദ്ധങ്ങളുടെയും ഭാഗം വെക്കലിന്റെയും ഭാഗം പിരിയലിന്റെയുമൊക്കെ ആരംഭം.

തിരഞ്ഞെടുപ്പ് കാലത്ത് മാത്രം നടക്കാറുള്ള ഒരുപാട് ‘പൊറാട്ട് നാടകങ്ങള്‍’ കൂടുതല്‍ കേമമായി ഇത്തവണ അരങ്ങേറുന്നുണ്ട്. പല നാടകങ്ങളും തിരഞ്ഞെടുപ്പ് കാലം തെരുവ് നാടകങ്ങളുടെ കാലമാണെന്ന് നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.

ഇതുവരെയുള്ള തിരഞ്ഞെടുപ്പുകള്‍ക്ക് കേരളത്തിലും മറ്റ് ചില സംസ്ഥാനങ്ങളിലും രാഷ്ട്രീയമായ ഉള്ളടക്കമുണ്ടായിരുന്നു. പലപ്പോഴും തിരഞ്ഞെടുപ്പുകള്‍ ഒരു വലിയ രാഷ്ട്രീയപ്പോരാട്ടമായി മാറാറുമുണ്ട്.

എല്ലാ കാലത്തേക്കാളും വലിയൊരു വിപത്ത് രാജ്യത്തെ ചൂഴ്ന്ന് തിന്നുന്ന ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ കേരളം ഒരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത് ഒരു തട്ടിപ്പുകാരിയുടെ സാരിത്തുമ്പില്‍ തൂങ്ങിയാണ്. ഭരണക്കാരുടെയും പ്രതിപക്ഷത്തിന്റെയും കൈയ്യിലെ പ്രധാന ആയുധം അതാണ്.

മറ്റൊരു ആയുധമുള്ളത് ‘പുലി വരുന്നേ പുലി വരുന്നേ’ എന്ന് ഇല്ലാത്ത കാര്യം വിളിച്ചുപറഞ്ഞ് കൂവിയാര്‍ത്ത് നടക്കുന്ന കസ്തൂരിരംഗനാണ്. കസ്തൂരിയുടെ നാറ്റം ഇത്ര വൃത്തികെട്ടതാണെന്ന് ഇപ്പോഴാണ് ജനം തിരിച്ചറിയാന്‍ തുടങ്ങുന്നത്. ആ ആയുധത്തിന്റെ വക്ക് തേഞ്ഞുപോയെങ്കിലും ഇടുക്കിയിലെയും പത്തനംതിട്ടിയിലെയും വയനാട്ടിലെയും ചില കാടും പടലങ്ങളും വെട്ടിനീക്കാന്‍ ആ തേഞ്ഞ കൊടുവാളിന് കഴിഞ്ഞേക്കും.

ഏതെങ്കിലും തരത്തില്‍ ജനാഭിലാഷം പ്രകാശിപ്പിക്കുമെന്ന് കരുതിയ പുതിയ രാഷ്ട്രീയകക്ഷി പോലും ലക്ഷങ്ങള്‍ ചിലവാക്കി അത്താഴവിരുന്നുകള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്.

ഞങ്ങള്‍ക്കും ചില നിലപാടുകളും പക്ഷങ്ങളുമൊക്കെയുണ്ട്. പല മാധ്യമങ്ങള്‍ക്കും ഉള്ളതുപോലെ ചില ചിന്താധാരകളോടും ദാര്‍ശനിക നിലപാടുകളോടും ഞങ്ങള്‍ക്ക് ആഭിമുഖ്യമുണ്ട്. എന്നാല്‍ വര്‍ത്തമാനകാല രാഷ്ട്രീയം ഏതെങ്കിലും കക്ഷിയോടോ കൂട്ടുകെട്ടിനോടൊ സഹഭാവം പുലര്‍ത്താന്‍ കഴിയാത്ത വിധം വഷളായിക്കഴിഞ്ഞിരിക്കുന്നു.

ഒരു രാഷ്ട്രീയ ഉപജാപക സംഘത്തെ മാറ്റി മറ്റൊരു രാഷ്ട്രീയ വേതാളത്തെ ആയിരം കൈകളുള്ള അപൂര്‍വ്വ വേതാളങ്ങളെ അധികാരം ഏല്‍പ്പിക്കുന്നതില്‍ സഹകരിക്കുക എത്ര അര്‍ത്ഥശൂന്യമാണ്. അന്തസാരശൂന്യമാണ്.

ഇന്ത്യന്‍ ജനാധിപത്യം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാവുന്നത് ജനപ്പെരുപ്പം കൊണ്ടോ ജനപങ്കാളിത്തം കൊണ്ടോ ജനാധിപത്യ രീതികളുടെ സത്യസന്ധത കൊണ്ടോ നിഷ്‌കളങ്കത കൊണ്ടോ അല്ല. പണത്തിന്റെ കുത്തൊഴുക്കിലും ധൂര്‍ത്തിലും അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ തോളുരുമ്മി നില്‍ക്കുന്നതുകൊണ്ടാണ്. ആര്‍ഭാടത്തിന് ഒട്ടും കുറവില്ല.

ഏതെങ്കിലും തരത്തില്‍ ജനാഭിലാഷം പ്രകാശിപ്പിക്കുമെന്ന് കരുതിയ പുതിയ രാഷ്ട്രീയകക്ഷി പോലും ലക്ഷങ്ങള്‍ ചിലവാക്കി അത്താഴവിരുന്നുകള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. നേതാവിനൊപ്പം ഭക്ഷണം കഴിക്കാന്‍ ഇരുപതിനായിരം രൂപയുടെ ഭക്ഷണകൂപ്പണ്‍ വില്‍ക്കുന്ന തിരക്കിലാണിപ്പോള്‍.

അടുത്ത പേജില്‍ തുടരുന്നു

Advertisement