എഡിറ്റര്‍
എഡിറ്റര്‍
നിയമപരമായ അധികാരമില്ല; പക്ഷെ കാര്യങ്ങള്‍ നേടിയെടുക്കാനാറിയാം: കെജ്‌രിവാള്‍
എഡിറ്റര്‍
Friday 3rd November 2017 8:07am


ന്യൂദല്‍ഹി: ദല്‍ഹി സര്‍ക്കാരിന് പല മേഖലകളിലും നിയമപിന്തുണ കുറവാണെങ്കിലും കാര്യങ്ങള്‍ എങ്ങനെ നേടിയെടുക്കണമെന്നത് അറിയാമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുമായുള്ള തര്‍ക്കത്തെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.

ഒര്യു പ്യൂണിനെ പോലും നിയമിക്കാന്‍ അധികാരമില്ലെന്നും എല്ലാ അധികാരങ്ങളും എടുത്തു കളഞ്ഞിരിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. പോരാട്ടം അവസാനിപ്പിക്കില്ലെന്നും തുടരുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ദല്‍ഹി സംസ്ഥാനം ഭരിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി വേണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എന്നാല്‍, ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ആവശ്യമായതില്‍ കൂടുതല്‍ സമയം ഗവര്‍ണര്‍ എടുക്കരുതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു.

ദല്‍ഹിയിലെ ഭരണത്തലവന്‍ ലഫ്റ്റനന്റ് ഗവര്‍ണറാണെന്ന ഹൈക്കോടതി വിധിക്കെതിരെ ആം ആദ്മി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് അധികാരത്തര്‍ക്ക വിഷയത്തില്‍ സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.

Advertisement