വാഷിങ്ടണ്‍: അമേരിക്കന്‍ കേന്ദ്രങ്ങളെ ആക്രമിച്ചാല്‍ ഇറാനെതിരെ ശക്തമായ ആക്രമണമുണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ് സൈന്യത്തിന്റെ പൂര്‍ണ ശക്തി ഇറാന്‍ അനുഭവിക്കേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി.
വാഷിങ്ടണ്‍: അമേരിക്കന്‍ കേന്ദ്രങ്ങളെ ആക്രമിച്ചാല്‍ ഇറാനെതിരെ ശക്തമായ ആക്രമണമുണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ് സൈന്യത്തിന്റെ പൂര്‍ണ ശക്തി ഇറാന്‍ അനുഭവിക്കേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി.
‘ഏതെങ്കിലും വിധത്തിലോ രൂപത്തിലോ ഇറാന്‍ നമ്മളെ ആക്രമിച്ചാല്‍ യു.എസ് സായുധ സേനയുടെ മുഴുവന്‍ ശക്തിയും മുമ്പൊരിക്കലും കാണാത്ത അളവില്‍ നിങ്ങളുടെ മേല്‍ പതിക്കും’, ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഇസ്രഈലും ഇറാനും തമ്മില്‍ പെട്ടെന്ന് തന്നെ കരാര്‍ ഉണ്ടാക്കണമെന്നും രക്തരൂക്ഷിതമായ സംഘര്‍ഷം അവസാനിപ്പിക്കാനും തങ്ങള്‍ക്ക് കഴിയുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ടെഹ്‌റാനിലെ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ വാഷിങ്ടണിന് ഒരു പങ്കുമില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു. ഇന്ന് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ക്കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത്.
രണ്ടിലധികം ദിവസമായി പശ്ചിമേഷ്യ യുദ്ധസമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഘര്‍ഷത്തില്‍ ഇസ്രഈലില്‍ എട്ട് മരണവും ഇറാനില്‍ 80 മരണവുമുണ്ടായിട്ടുണ്ടെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. ഇറാനില്‍ ഏകദേശം 300ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഐ.ആര്‍.ജി.സി മേധാവി ഹുസൈന്‍ സലാമി ഉള്‍പ്പെടെയാണ് ഇറാനില്‍ കൊല്ലപ്പെട്ടത്.
ഐ.ആര്‍.ജി.സി ആസ്ഥാനത്തുണ്ടായ ആക്രമണത്തിലാണ് മേജര്‍ കൊല്ലപ്പട്ടത്. ഇതിന് പ്രതികാരം ചെയ്യുമെന്ന് ഇറാനും അറിയിച്ചിരുന്നു. പിന്നാലെ ഇസ്രഈലിലെ പ്രധാന നഗരങ്ങള്‍ക്ക് നേരെയും ആക്രമണം നടന്നിരുന്നു.
ഇസ്രഈലിലെ പ്രധാന നഗരങ്ങളായ ടെല്‍ അവീവ്, അധിനിവേശ ജെറുസലേം, അല്‍-കുദ്‌സ്, ടിബീരിയാസ്, ഹൈഫ, ബീര്‍ഷെബ തുടങ്ങിയ സ്ഥലങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Donald Trump warns Iran of ‘strong military response’ if US bases are attacked