രണ്ടാമൂഴം; സത്യപ്രതിജ്ഞ ചെയ്ത് ഡൊണാള്‍ഡ് ട്രംപ്
World News
രണ്ടാമൂഴം; സത്യപ്രതിജ്ഞ ചെയ്ത് ഡൊണാള്‍ഡ് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th January 2025, 10:48 pm

വാഷിങ്ടണ്‍: അമേരിക്കയുടെ 47ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ഡൊണാള്‍ഡ് ട്രംപ്. വാഷിങ്ടണ്‍ ഡി.സിയിലെ ക്യാപിറ്റോള്‍ ഹില്ലില്‍ നടന്ന ചടങ്ങിലാണ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്.

വൈസ് പ്രസിഡന്റായി ജെ.ഡി വാന്‍സും സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു.

രണ്ടാം തവണയാണ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. 2017 മുതല്‍ 2021 വരെ അമേരിക്കന്‍ പ്രസിഡന്റായിരുന്നു.

അമേരിക്കയുടെ സുവര്‍ണകാലഘട്ടം തുടങ്ങിയെന്നും രാജ്യത്തെ കൂടുതല്‍ മഹത്തരമാക്കുമെന്നും ട്രംപ് സത്യപ്രതിജ്ഞയ്ക്ക് ശേഷം പറഞ്ഞു.

വിശ്വാസ വഞ്ചനയുടെ കാലം കഴിഞ്ഞുവെന്നും അമേരിക്കയുടെ വിമോചന ദിനമാണിന്നെന്നും ട്രംപ് പറയുകയുണ്ടായി.

ലോകരാജ്യങ്ങളിലെ നേതാക്കളെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ അമേരിക്കയിലെത്തിയിരുന്നു.

സ്വിങ് സ്റ്റേറ്റുകളില്‍ ഏഴിടത്തും മുന്നിലെത്തിയാണ് ട്രംപ് വിജയത്തിലേക്കെത്തിയത്. അമേരിക്കന്‍ ചരിത്രത്തില്‍ 127 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒരിക്കല്‍ തെരഞ്ഞെടുപ്പില്‍ തോറ്റ പ്രസിഡന്റ് വീണ്ടും അധികാരത്തില്‍ എത്തുന്നത്.

Content Highlight: Donald Trump sworn in as the 47th President of the United States