എഡിറ്റര്‍
എഡിറ്റര്‍
ട്രംപിന്റെ മൂട്ടില്‍ മാലപ്പടക്കം പൊട്ടിച്ച ഓസ്‌കര്‍ അവാര്‍ഡ് നിശ
എഡിറ്റര്‍
Monday 27th February 2017 5:33pm

ട്രംപിന്റ നിലപാടുകള്‍ക്കും നയങ്ങള്‍ക്കുമെതിരായ സമരവേദിയായിമാറി ഓസ്‌കര്‍ അവാര്‍ഡ് നിശ എന്ന് വേണേ പരിഷ്‌കരിച്ച് പറയാം. വെളുത്ത വര്‍ഗ്ഗക്കാരുടെ അപ്രമാദിത്വം നിറഞ്ഞുനില്‍ക്കാറുള്ള ഓസ്‌കര്‍ പരിഗണനാ പട്ടിക ഇത്തവണ കറുത്തവരേം ഏഷ്യാക്കാരേം കൊണ്ട് നിറഞ്ഞപ്പോഴേ രസം പിടിച്ചാരുന്നു.

അവതാരകന്‍ ജിമ്മി കെമ്മല്‍ തൊടങ്ങിയതുതന്നെ ‘രാജ്യം വിഭജിച്ചുനില്‍ക്കുമ്പോള്‍ നമുക്കിന്നിവിടെ ഒരുമിച്ചിരിയ്ക്കാം’ എന്ന് പ്രഖ്യാപിച്ചോണ്ടാ.പിന്നങ്ങോട്ട് മുട്ടിന് മുട്ടിന് ട്രംപിനെ ചുരുട്ടാന്‍ ജിമ്മി മറന്നില്ല.
ജിമ്മീ..മാനേ…നീ സൂപ്പറാടാ…

ആദ്യം പ്രഖ്യാപിച്ച സഹനടനുള്ള അവാര്‍ഡ് കറുത്തവര്‍ഗ്ഗക്കാരനും മുസ്‌ലീമുമായ മഹഷല അലിയ്ക്ക് നല്‍കിക്കൊണ്ട് ഹോളിവുഡ്ഡ് ചരിത്രപരമായ ഉത്തരവാദിത്തം നിറവേറ്റി. മികച്ച ഡോക്യുമെന്ററിയ്ക്കുള്ള അവാര്‍ഡ് കിട്ടിയ എസ്ര എഡല്‍മാനും മേക്കപ്പിനുള്ള അവാര്‍ഡ് കിട്ടിയ അലസാണ്ട്രോ ബര്‍ട്ടൊലാസിയുമടക്കം അവാര്‍ഡ്‌ജേതാക്കളില്‍ പലരും കുടിയേറ്റക്കാര്‍ക്ക് പുരസ്‌കാരം സമര്‍പ്പിച്ചു.’ഇവിടിരിയ്ക്കുന്നത് അമേരിയ്ക്കന്‍ സമൂഹമല്ല, ലോകസമൂഹമാണെന്ന് ‘
അക്കാദമി അവാര്‍ഡ് സമിതി പ്രസിഡന്റ് ഷെറില്‍ ബുണ്‍ ഐസക്‌സ് ഓര്‍മ്മിപ്പിച്ചു.(കേട്ടോടാ ട്രംപേന്നൂടെ പറഞ്ഞാരുന്നേ മുറ്റായേനേ..)


Read more: പീറ പന്തുകളിക്കാരാ, ഈ ധീരയുടെ കണ്ണില്‍ നോക്കി വര്‍ത്തമാനം പറയുകയെന്നത് നീ കൂട്ടിയാല്‍ കൂടുന്ന കണക്കല്ല


മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഇറാനിയന്‍ ചിത്രം ദ സെയില്‍സ്മാന്റെ സംവിധായകന്‍ അസ്‌കര്‍ ഫര്‍ഹാദീടെ ഉടല്‍ ചടങ്ങിനെത്തിയില്ലെന്നേ ഒള്ളൂ.ലോകത്തെ രണ്ടായി വിഭജിയ്ക്കുന്നത് ഭയവും ആശങ്കയുമുണ്ടാക്കുന്നെന്ന അസ്‌കര്‍ ഫര്‍ഹാദിയുടെ സന്ദേശം അവാര്‍ഡ് പ്രഖ്യാപനവേദിയില്‍ വായിച്ചു. നോമിനേഷനൊണ്ടേലും വിസാ നിരോധനം കാരണം ഫര്‍ഹാദിയ്ക്ക് അവാര്‍ഡ് കൊടുക്കത്തില്ലെന്ന് കരുതിയവര് മൂഞ്ചി. ഫര്‍ഹാദി ഡോള്‍ബി തിയേറ്ററില്‍ നിറഞ്ഞു.

മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള അവാര്‍ഡ് പ്രഖ്യാപിയ്ക്കാനെത്തിയ നടന്‍ ഗെയ്ല്‍ ഗാസിയാ ബേര്‍ണല്‍ (നമ്മടെ ചെ ഗുവേര തന്നെ)
താനൊരു മെക്‌സിക്കന്‍ കുടിയേറ്റക്കാരനായതുകൊണ്ടുതന്നെ എല്ലാ മതിലുകള്‍ക്കും എതിരാണെന്ന് നിറഞ്ഞ കയ്യടികള്‍ക്കിടെ പ്രഖ്യാപിച്ചു.

മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് പ്രഖ്യാപിയ്ക്കാനെത്തിയ വാറന്‍ വിറ്റിയടക്കമുള്ള അവതാരകരും മുഖ്യ അവതാരകനായ ജിമ്മി കെമ്മലിനെപ്പോലെ രാഷ്ട്രീയനിലപാട് വ്യക്തമാക്കാന്‍ മടിച്ചില്ല.

ആ ലാസ്റ്റ് സീനാ മുറ്റായത്. മൂണ്‍ലൈറ്റ് മികച്ച ചിത്രമായതോടെ ‘കറുപ്പ്’ കളം നിറഞ്ഞു.ആകപ്പാടെ സന്തോഷമായി ട്രംപേട്ടാ…
അടിമുടി രാഷ്ട്രീയം നിറഞ്ഞുനിന്ന അക്കാദമി അവാര്‍ഡ് നിശയില്‍
‘രാഷ്ട്രത്തലവനെ ബഹുമാനിയ്ക്കാന്‍ പഠിയ്‌ക്കെടാ കോപ്പമ്മാരേ’ എന്നുപദേശിയ്ക്കാന്‍ അവ്‌ടെ ഏതായാലും ഒരടിമക്കണ്ണിനേം കണ്ടില്ല.

ഈ.. ജനാധിപത്യം കൊള്ളാട്ടാ……
കണ്ട് പഠിയ്‌ക്കെന്റെ ബോളീ..ടോളീ..കോളീ….മോളീ….വുഡ്ഡേ

Advertisement