ആരാണ് ഈ ബി.ജെ.പിയെ ഒക്കെ അധികാരത്തിലെത്തിക്കുന്നത്! അഖിലേഷ് അന്നേ പറഞ്ഞതല്ലേ; പൊട്ടിത്തെറിച്ച് ജയാ ബച്ചന്‍
national news
ആരാണ് ഈ ബി.ജെ.പിയെ ഒക്കെ അധികാരത്തിലെത്തിക്കുന്നത്! അഖിലേഷ് അന്നേ പറഞ്ഞതല്ലേ; പൊട്ടിത്തെറിച്ച് ജയാ ബച്ചന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd March 2022, 3:17 pm

മുംബൈ: ഇന്ധന വില വര്‍ധനവിന് പിന്നാലെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി ജയാ ഭച്ചന്‍. ആരാണ് ഈ ബി.ജെ.പിയെ ഒക്കെ അധികാരത്തില്‍ എത്തിച്ചതെന്ന് അറിയില്ലെന്ന് ജയാ ബച്ചന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് പിന്നാലെ കേന്ദ്രം പെട്രോളിന് വില കൂട്ടുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് നേരത്തെ തന്നെ പറഞ്ഞിരുന്നെന്നും അവര്‍ പറഞ്ഞു.

”സര്‍ക്കാര്‍ ചെയ്യുന്നത് ഇങ്ങനെയാണ്, തെരഞ്ഞെടുപ്പിന് ശേഷം വില കൂടാന്‍ പോകുകയാണ്, നിങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് അഖിലേഷ് യാദവ് തന്റെ പ്രചാരണത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു, ”അവര്‍ ട്വീറ്റ് ചെയ്തു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധനത്തിന് വില കൂടുമെന്ന് അഖിലേഷ് യാദവ് ഉള്‍പ്പെടെ പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍ ലീറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസല്‍ ലീറ്ററിന് 85 പൈസയും കൂട്ടി. 137 ദിവസത്തിന് ശേഷമാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഇന്ധന വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നില്ല. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ധന വില വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

 

Content Highlights: ‘Don’t know who brought them (BJP) to power’: Jaya Bachchan on fuel price surge