ശ്രീനഗര്‍: ജമ്മു കശ്മീരിലെ യുവാക്കള്‍ കരിയര്‍ പിന്തുടരാനും സമാധാനപരമായി ജീവിക്കാനും ആഗ്രഹിക്കുന്നുവെന്ന് കശ്മീര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥി. ഇന്ത്യാ ടുഡേയില്‍ രാജ്ദീപ് സര്‍ദേശായിയുമായുള്ള സംഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു കശ്മീര്‍ സ്വദേശിനി.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ യുവാക്കള്‍ കരിയര്‍ പിന്തുടരാനും സമാധാനപരമായി ജീവിക്കാനും ആഗ്രഹിക്കുന്നുവെന്ന് കശ്മീര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥി. ഇന്ത്യാ ടുഡേയില്‍ രാജ്ദീപ് സര്‍ദേശായിയുമായുള്ള സംഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു കശ്മീര്‍ സ്വദേശിനി.
കശ്മീരിലെ യുവാക്കള്‍ രാഷ്ട്രീയമോ സുരക്ഷ വെല്ലുവിളികളോ ആഗ്രഹിക്കുന്നില്ലെന്നും തങ്ങളുടെ കരിയര്‍ പിന്തുടരാനും സമാധാനപരമായി ജീവിക്കാനും ആഗ്രഹിക്കുന്നുവെന്നുമാണ് വിദ്യാര്‍ത്ഥിനി പറയുന്നത്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷ സാധ്യതകളും പിരിമുറുക്കങ്ങളും യുവാക്കളെ എങ്ങനെ ബാധിക്കുന്നുവെന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
തങ്ങള്‍ക്ക് യുദ്ധം ആവശ്യമില്ലെന്നും സാധാരണ നിലയിലുള്ള ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. ഇന്റര്‍നെറ്റ് നഷ്ടപ്പെട്ട് ലോകത്തില്‍ നിന്നും ഒരുപാട് തവണയായി വേര്‍പിരിഞ്ഞ് നില്‍ക്കാന്‍ ഇനി ആഗ്രഹമില്ലെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.
തങ്ങള്‍ സാധാരണ നിലയിലുള്ള ജീവിതം ആഗ്രഹിക്കുന്നുവെന്നും വിദ്യാര്‍ത്ഥികളാണെന്നും കൂടാതെ ഡോക്ടറും എഞ്ചിനീയര്‍മാരും വക്കീലന്മാരുമൊക്കെയാവാനാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ പോലെയുള്ള കാര്യങ്ങള്‍ നേരിടുന്നതിന് പുറമെ യുദ്ധം കാരണം കശ്മീരികളെ മുസ്‌ലിങ്ങളായും പ്രശ്‌നക്കാരായുമാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ ഉള്ളിലെ മനുഷ്യരെ ആരും കാണുന്നില്ലെന്നും അവര്‍ പറഞ്ഞു. കശ്മീരിലെ സ്റ്റീരിയോടൈപ്പ് ചെയ്ത് കാണേണ്ട ആവശ്യകതയില്ലെന്നും കശ്മീരികള്‍ ആരോടും ക്ഷമാപണം നടത്തേണ്ട ആവശ്യമില്ലെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.
Content Highlight: Don’t be stereotyped, want to pursue career and live peacefully; Kashmiri student