
കോഴിക്കോട്: ഡോണ്‍ പാലത്തറയും സുഹൃത്തുക്കളും ചേര്‍ന്നൊരുക്കിയ ഏറ്റവും പുതിയ മലയാള ചലച്ചിത്രമായ “ശവം” പ്രേക്ഷരിലേക്കെത്തുന്നു.
ഫെബ്രുവരി 21,22 തിയ്യതികളിലായി വൈകുന്നേരം 4:00, 6:30 എന്നീ സമയങ്ങളില് കോഴിക്കോട് മാനാഞ്ചിറ ടവറിലുള്ള ഓപ്പണ് സ്‌ക്രീന്‍ തീയ്യറ്ററിലാണ് (നളന്ദ ഹോട്ടലിന് സമീപം) “ശവം” പ്രദര്‍ശിപ്പിക്കുക.
ഒരു മരണവീടിനെ സാമൂഹ്യ വിമര്‍ശനത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കുകയാണ് സിനിമയില്‍ ചെയ്തിരിക്കുന്നത്. ഒരു മരണവീടിനെ അതിന്റെ എല്ലാ ഭാവാര്‍ത്ഥത്തിലും സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നു.
ചിത്രത്തിലെ എല്ലാ അഭിനേതാക്കളും സാധാരണക്കാരോ നാട്ടുകാരോ ആണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. മരണം എന്നത് നമ്മുടെ ജീവിതത്തിലെ വളരെ സാധാരണമായ ഒരു സംഭവമാണെന്നും അതിനെ പ്രദര്‍ശനവത്കരിക്കുന്ന മനോഭാവങ്ങള്‍ വിമര്‍ശിക്കപ്പെടേണ്ടതാണെന്നും ചിത്രം പറയുന്നു.
കാഴ്ച ഫിലിം സൊസൈറ്റി സിനിമാ വണ്ടിയിലാണ് “ശവം” എന്ന സിനിമ കേരളത്തിലുടനീളം പ്രദര്‍ശിപ്പിച്ച് വരുന്നത്. കട്ടപ്പനയില്‍ ദര്‍ശന സംഘടിപ്പിച്ച മലയാള ചലച്ചിത്ര മേളയിലാണ് ശവം പ്രദര്‍ശിപ്പിച്ചത്.
