എഡിറ്റര്‍
എഡിറ്റര്‍
ഓപ്പറേഷന്‍ തിയ്യേറ്ററില്‍ ഡോക്ടറുടെ പീഡനശ്രമം: ചവിട്ടേറ്റ നഴ്‌സ് ആശുപത്രിയില്‍
എഡിറ്റര്‍
Wednesday 21st March 2012 8:10am

malayalee-nursesതിരുവനന്തപുരം: ഡോക്ടറുടെ ലൈംഗിക താല്‍പര്യത്തിന് വഴങ്ങാത്ത നഴ്‌സിന് മരര്‍ദ്ദനം. തിരുവനന്തപുരത്തെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. കഴക്കൂട്ടം ആറ്റിന്‍കുഴിയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.ആര്‍ ക്ലിനിക്കിലെ ഡോക്ടറാണ് നഴ്‌സിനെ മര്‍ദ്ദിച്ചത്.

ആശുപത്രിയുടെ ഓപ്പറേഷന്‍ തിയ്യേറ്ററില്‍വെച്ച് നഴ്‌സിനെ ഡോക്ടര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനെ നഴ്‌സ് എതിര്‍ത്തപ്പോള്‍ ഡോക്ടര്‍ ഇവരെ ചവിട്ടിവീഴ്ത്തുകയായിരുന്നു. അടിവയറ്റിന് ചവിട്ടേറ്റ നഴ്‌സിന് രക്തസ്രാവമുണ്ടാവുകയും അവശതയനുഭവപ്പെടുകയും ചെയ്തതിനാല്‍ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നഴ്‌സ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലെത്തിയപ്പോഴേക്കും ഡോക്ടര്‍ കടന്നിരുന്നു. ആശുപത്രി അധികൃതരും ബന്ധുക്കളും തമ്മിലുള്ള വാക്കുതര്‍ക്കും ചെറിയ സംഘര്‍ഷത്തിനിടയാക്കി. ഒടുവല്‍ സ്ഥലത്തെത്തിയ സി.ഐ ബിനുകുമാര്‍ രാത്രി തന്നെ ഡോക്ടറെ അറസ്റ്റ് ചെയ്യും എന്ന് ഉറപ്പുനല്‍കിയതിന് ശേഷമാണ് രംഗം ശാന്തമായത്. യുവതിയുടെ പരാതിയിന്‍മേല്‍ കഴക്കൂട്ടം പോലീസ് കേസെടുത്തു.

Malayalam news

Kerala news in English

Advertisement