ആഭ്യന്തരവും സ്റ്റാലിന്; മുതിര്‍ന്ന നേതാക്കളും മന്ത്രിസഭയില്‍
Tamil Nadu Election 2021
ആഭ്യന്തരവും സ്റ്റാലിന്; മുതിര്‍ന്ന നേതാക്കളും മന്ത്രിസഭയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th May 2021, 6:11 pm

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന  സ്റ്റാലിന്‍ മന്ത്രിസഭയില്‍ മുതിര്‍ന്ന നേതാക്കളും അംഗമാകും. ദുരൈമുരുഗന്‍, കെ.എന്‍ നെഹ്‌റു, എം. സുബ്രഹ്‌മണ്യന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളാണ് മന്ത്രിസഭയിലുണ്ടാകുക.

മുഖ്യമന്ത്രിസ്ഥാനത്തിനൊപ്പം ആഭ്യന്തരവും സ്റ്റാലിനായിരിക്കും. ആരോഗ്യവകുപ്പ് സുബ്രഹ്‌മണ്യന്‍ കൈകാര്യം ചെയ്യും.

34 അംഗ മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്. ബുധനാഴ്ച സ്റ്റാലിനും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദുരൈമുരുഗനും ഗവര്‍ണറെ കണ്ടിരുന്നു.

2006-11 വര്‍ഷത്തെ കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ സര്‍ക്കാരില്‍ സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയായിരുന്നു. ഇതാദ്യമായാണ് സ്റ്റാലിന്‍ മുഖ്യമന്ത്രിയാകുന്നത്.

234 അംഗ നിയമസഭയില്‍ 133 സീറ്റിലാണ് ഡി.എം.കെ ജയിച്ചത്. കോണ്‍ഗ്രസ്-ഇടത് പാര്‍ട്ടികളും ഡി.എം.കെ സഖ്യത്തിലുണ്ട്. എ.ഐ.എ.ഡി.എം.കെയ്ക്ക് 66 സീറ്റാണ് ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: DMK Govt Tamilnadu Election Stalin Ministry Oath