'കമൽഹാസൻ നിലപാട് മാറ്റുന്നത് കഥാപാത്രങ്ങൾ മാറുന്നതുപോലെ'; കമൽഹാസനെ വിമർശിച്ച് ഡി.എം.കെ. മുഖപത്രം 'മുരശൊലി'
national news
'കമൽഹാസൻ നിലപാട് മാറ്റുന്നത് കഥാപാത്രങ്ങൾ മാറുന്നതുപോലെ'; കമൽഹാസനെ വിമർശിച്ച് ഡി.എം.കെ. മുഖപത്രം 'മുരശൊലി'
ന്യൂസ് ഡെസ്‌ക്
Tuesday, 12th February 2019, 8:25 am

ചെ​ന്നൈ: തെന്നിന്ത്യൻ നടനും മ​ക്ക​ൾ നീ​തി മ​യ്യം രാഷ്ട്രീയ പാർട്ടി പ്ര​സി​ഡ​ൻ​റു​മാ​യ ക​മ​ൽ​ഹാ​സ​നെ​തി​രെ വിമർശനം തൊടുത്ത് ഡി.എം.കെ മു​ഖ​പത്രം ‘മു​ര​ശൊ​ലി’. സി​നി​മ​യിൽ കഥാപാത്രം മാറുന്നത് പോലെയാണ് ക​മ​ൽ​ഹാ​സ​ൻ രാ​ഷ്​​ട്രീ​യ​ത്തി​ലും തന്റെ നിലപാട് വെളിപ്പെടുത്തുന്നതെന്നും പ​ത്രം പ​റ​യു​ന്നു. അ​ഴി​മ​തി​ പുരണ്ട അഴുക്കുക്കെട്ടുകളാണ് ഡി.​എം.​കെ​യും അ​ണ്ണാ ഡി.​എം.​കെ​യു​മെന്ന് ക​മ​ൽ​ഹാ​സൻ കഴിഞ്ഞ ദിവസം തന്റെ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

Also Read കുംഭമാസ പൂജയ്ക്കായി ശബരിമല ഇന്ന് തുറക്കും; സന്നിധാനത്ത് കനത്ത പൊലീസ് സുരക്ഷ

40 ലോ​ക്​​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ ത​നി​ച്ച്​ മ​ത്സ​രി​ക്കു​മെ​ന്നും ക​മ​ൽ​ഹാ​സ​ൻ പറഞ്ഞു.​ ഇതോടെ കമൽഹാസന് അ​നു​കൂ​ല​മാ​യി നി​ല​പാ​ടെടുത്ത ത​മി​ഴ്​​നാ​ട്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ കെ.​എ​സ്.​അ​ഴ​ഗി​രി​യും ഡി.​എം.​കെയുടെ വിമർശനത്തെ തുടർന്ന് പി​ൻ​വാ​ങ്ങി.

മ​ക്ക​ൾ നീ​തി​ മ​യ്യ​ത്തെ ഡി.​എം.​കെ മു​ന്ന​ണി​യി​ലു​ൾ​പ്പെ​ടു​ത്താ​ൻ കോ​ൺ​ഗ്ര​സ്​ ത​മി​ഴ്​​നാ​ട്​ ഘ​ടകം തീരുമാനിച്ചിരുന്നു. ഡി.​എം.​കേക്ക് ഇ​ക്കാ​ര്യ​ത്തി​ൽ അതൃപ്തിയുണ്ടായിരുന്നു . കമൽഹാസൻ മുന്നണിയിൽ എത്തിയാൽ സ്റ്റാലിന്റെ പ്രാമുഖ്യം നഷ്ടപ്പെടുമോ എന്നായിരുന്നു ഡി.എം.കെയുടെ ആശങ്ക.

Also Read എം.കെ രാഘവന്‍ എം.പിയ്‌ക്കെതിരെ 77 കോടിയുടെ ധനാപഹരണ കേസ്

ക​മ​ൽ ഹാ​സ​നെ കൂ​ടെ കൂട്ടിയാൽ മ​തേ​ത​ര വോ​ട്ടു​ക​ൾ ചി​ത​റാ​തി​രിക്കുമെന്നും അ​ദ്ദേ​ഹ​ത്തിന്റെ പ്ര​ചാ​ര​ണം ഡി.​എം.​കെയുടെ നേതൃത്വത്തിലുള്ള മു​ന്ന​ണി​ക്ക്​ കൂ​ടു​ത​ൽ സഹായകമാകുമെന്നുമായിരുന്നു ത​മി​ഴ്​​നാ​ട്​ കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ കെ.​എ​സ്. അ​ഴ​ഗി​രിയുടെ നിലപാട്.

ഡി.​എം.​കെയുടെ മു​ന്ന​ണി​യി​ൽ ​നി​ന്നും പു​റ​ത്തു ​വ​ന്നാ​ൽ കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യത്തിനു തയാറാണെന്നും ക​മ​ൽ മുൻപ് പ്ര​സ്​​താ​വന നടത്തിയിരുന്നു. മക്കൾ നീതി മയ്യത്തിന്റെ രൂപീകരണം മുതൽ ക​മ​ൽ ഹാ​സ​ൻ ബി.​ജെ.​പി​ക്കും കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്കു​മെ​തി​​രാ​യ നി​ല​പാ​ടാ​ണ്​ സ്വീ​ക​രി​ച്ച​ത്.