'പണ്ടൊക്കെ സ്ത്രീകളുടെ ഇടുപ്പ് ഭാഗത്ത് കുട്ടികളെ വെയ്ക്കുമായിരുന്നു, ഇപ്പോള്‍ വീപ്പ പോലെയായി'; ഡി.എം.കെ സ്ഥാനാര്‍ത്ഥിയുടെ സ്ത്രീവിരുദ്ധ പ്രസംഗം
national news
'പണ്ടൊക്കെ സ്ത്രീകളുടെ ഇടുപ്പ് ഭാഗത്ത് കുട്ടികളെ വെയ്ക്കുമായിരുന്നു, ഇപ്പോള്‍ വീപ്പ പോലെയായി'; ഡി.എം.കെ സ്ഥാനാര്‍ത്ഥിയുടെ സ്ത്രീവിരുദ്ധ പ്രസംഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th March 2021, 7:14 pm

ചെന്നൈ: സ്ത്രീവിരുദ്ധ പ്രസംഗവുമായി ഡി.എം.കെ സ്ഥാനാര്‍ഥി ഡിണ്ടിഗുല്‍ ലിയോണി.
തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് സ്ത്രീകളുടെ ശരീരത്തെക്കുറിച്ച് ഇയാള്‍ വിവാദപ്രസ്താവന നടത്തിയത്.

സ്ത്രീകള്‍ ഇപ്പോള്‍ വിദേശ പശുക്കളുടെ പാല്‍ കുടിക്കാന്‍ തുടങ്ങിയെന്നും അതുകൊണ്ട് വീപ്പ പോലെ ആയെന്നും ആയിരുന്നു ലിയോണിയുടെ വിവാദപ്രസ്താവന.

”സ്ത്രീകള്‍ക്ക് അവരുടെ ഷെയ്പ്പ് ഒക്കെ നഷ്ടമായി. വിദേശപശുക്കളുടെ പാല്‍ കുടിക്കുന്നതാണ് ഇത്രയ്ക്ക് ഭാരം വെയ്ക്കാന്‍ കാരണം. പണ്ടൊക്കെ സ്ത്രീകളുടെ ഇടുപ്പ് ഭാഗത്ത് കുട്ടികളെ വെയ്ക്കുമായിരുന്നു. ഇപ്പോള്‍ അവര്‍ വീപ്പ പോലെയായി. കുട്ടികളെ എടുക്കാന്‍ പോലും പറ്റുന്നില്ല”, ലിയോണി വിവാദപ്രസ്താവനയില്‍ പറയുന്നു.

ഡി.എം.കെ നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരുന്നുണ്ട്.

Content Highlights: DMK candidate says women no longer have figure 8 as they drink milk of foreign cows