വിജയിയെ അറസ്റ്റ് ചെയ്യണമെന്ന് ഡി.എം.കെയും കോണ്‍ഗ്രസും; കോടതി സ്വമേധയാ കേസെടുക്കണമെന്ന് സി.പി.എം
India
വിജയിയെ അറസ്റ്റ് ചെയ്യണമെന്ന് ഡി.എം.കെയും കോണ്‍ഗ്രസും; കോടതി സ്വമേധയാ കേസെടുക്കണമെന്ന് സി.പി.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th September 2025, 10:33 pm

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ നടന്ന വന്‍ അപകടത്തില്‍ വിജയ്‌ക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസും ഡി.എം.കെയും. വിജയ്‌ക്കെതിരെ കോടതി സ്വമേദധയാ കേസെടുക്കണമെന്ന് സി.പി.എമ്മും. നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് നടത്തിയ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 40ലേറെ പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.

കോടതി നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് വിജയ് റാലി സംഘടിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മാത്രമല്ല പരിപാടിക്ക് വിജയ് ആറ് മണിക്കൂറോളം വൈകിയതും വെള്ളക്കുപ്പികള്‍ ജനക്കൂട്ടത്തിന് നേര എറിഞ്ഞതുമാണ് വലിയ അപകടത്തിലേക്ക് നയിച്ചത്. നിലവില്‍ 50പേരോളം അപകടത്തില്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കരൂരില്‍ നിന്നുള്ള വാര്‍ത്തകള്‍ ആശങ്കാജനകമാണെന്നും അടിയന്തര സഹായങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞിരുന്നു. വന്‍ അപകടം നടന്നതില്‍ വിജയിയെ അറസ്റ്റ് ചെയ്യണമെന്നും ഡി.എം.കെ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല മുഖ്യമന്ത്രി ഉടന്‍ ദുരന്തസ്ഥലത്തെത്തുമെന്നും അറിയിച്ചിട്ടുണ്ട്.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും അനുശോചനമറിയിച്ചു. നടനും രാജ്യസഭാ അംഗവുമായ കമല്‍ഹാസനും അപകടത്തില്‍ അനുശേചനം അറിയിച്ചിട്ടുണ്ട്. അതേസമയം അപകടമുണ്ടായതോടെ വിജയ് സംഭവ സ്ഥലത്ത് നിന്ന് മാധ്യമങ്ങളോട് ഒന്നും സംസാരിക്കാതെ ഇറങ്ങിപ്പോകുകയും ചെയ്തു.

മരിച്ചവരില്‍ കുട്ടികളും ഗര്‍ഭിണികളുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഒരു കുട്ടിയെ കാണാനില്ലെന്നും 50ലധികം പേര്‍ കുഴഞ്ഞ് വീണെന്നും റിപ്പോര്‍ട്ടുണ്ട്. കരൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പരിക്കേറ്റവര്‍ ചികിത്സയിലാണ്.

Content Highlight: DMK and Congress demand Vijay’s arrest