'രാജിവെക്കേണ്ടതില്ല'; കുമാരസ്വാമിയോട് ഡി.കെ ശിവകുമാര്‍, രാജിവെക്കില്ലെന്ന് മുഖ്യമന്ത്രിയും
Karnataka crisis
'രാജിവെക്കേണ്ടതില്ല'; കുമാരസ്വാമിയോട് ഡി.കെ ശിവകുമാര്‍, രാജിവെക്കില്ലെന്ന് മുഖ്യമന്ത്രിയും
ന്യൂസ് ഡെസ്‌ക്
Thursday, 11th July 2019, 11:02 am

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ലെന്ന്എച്ച്.ഡി കുമാരസ്വാമിയോട് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. കുമാരസ്വാമിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ശിവകുമാര്‍ ഈ ആവശ്യം ഉന്നയിച്ചത്.

ചര്‍ച്ചയില്‍ എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാല്‍, ഉപമുഖ്യ ജി പരമേശ്വര, കെ.പി.സി.സി അദ്ധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു എന്നിവരും പങ്കെടുത്തു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്ന് കുമാരസ്വാമിയും വ്യക്തമാക്കി.

സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ല എന്ന് ഡികെ ശിവകുമാറും പ്രതികരിച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ സ്പീക്കറെ കാണാനും തീരുമാനിച്ചു.