മിയാമി: നദാലും, ദ്യോക്കോവിച്ചും, മുറേയും ക്വാര്‍ട്ടറില്‍
DSport
മിയാമി: നദാലും, ദ്യോക്കോവിച്ചും, മുറേയും ക്വാര്‍ട്ടറില്‍
ന്യൂസ് ഡെസ്‌ക്
Wednesday, 28th March 2012, 10:14 am

മിയാമി: ലോക രണ്ടാം നമ്പര്‍ താരം സ്‌പെയിന്റെ റാഫേല്‍ നദാല്‍ മിയാമി മാസ്റ്റേഴ്‌സ് ടെന്നിസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ജപ്പാന്റെ കീ നിഷികോരിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് നദാല്‍ ക്വാര്‍ട്ടറിലെത്തിയത്.

സ്‌കോര്‍: 6-4, 6-4. ഫ്‌ളോറെയ്ന്‍ മേയര്‍- ജോ വില്‍ഫ്രഡ് സോംഗോ എന്നിവര്‍ തമ്മിലെ മത്സരത്തിലെ വിജയിയെയാണ് നദാല്‍ ക്വാര്‍ട്ടറില്‍ നേരിടേണ്ടത്.

റിച്ചാര്‍ഡ് ഗാസ്്ക്വറ്റിനെ പരാജയപ്പെടുത്തി നവാക് ദ്യോക്കോവിച്ചും ക്വാട്ടര്‍ഫൈനല്‍ ഉറപ്പാക്കി. സ്‌കോര്‍ 7-5, 6-3.

നാലാം സീഡ് ആന്റിമുറേയും ക്വാട്ടര്‍ഫൈനലിലെത്തിയിട്ടുണ്ട്. ഫ്രാന്‍സിന്റെ ഗില്ലസ് സിമണിനെ പരായപ്പെടുത്തിയാണ് മുറേ ക്വാട്ടറില്‍ പ്രവേശിച്ചത്. സ്‌കോര്‍ 6-3, 6-4.

Malayalam News

Kerala News in English