ഇന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് ഏറ്റവും ടോപ്പില്‍ നിന്നിരുന്ന ഇന്‍ഡസ്ട്രിയായിരുന്നു കോളിവുഡ്. സൂപ്പര്‍താര സിനിമകളും കണ്ടന്റുള്ള സിനിമകളും ഒരുപോലെ കൊണ്ടുപോയിരുന്ന തമിഴ് സിനിമ ഇന്ന് വലിയ തകര്‍ച്ചയാണ് നേരിടുന്നത്. സൂപ്പര്‍താരങ്ങള്‍ കളമൊഴിഞ്ഞതും പാന്‍ ഇന്ത്യനാകാനുള്ള കാട്ടിക്കൂട്ടലുകളുമെല്ലാം ഇന്‍ഡസ്ട്രിക്ക് തിരിച്ചടിയാകുന്നുണ്ട്.
ഇടയ്ക്ക് ഒന്നോ രണ്ടോ നല്ല ഹിറ്റുകളൊഴിച്ച് നിര്‍ത്തിയാല്‍ പഴയ കോളിവുഡിന്റെ നിഴല്‍ പോലും ഇപ്പോള്‍ കാണാനാകുന്നില്ല. കഴിവുള്ള ചില സംവിധായകര്‍ ഇടക്ക് നല്ല സിനിമയുമായി പ്രത്യക്ഷപ്പെടുമെങ്കിലും അതിലും സ്ഥിരതയില്ലാത്തത് പലരിലും നിരാശ സമ്മാനിക്കുന്നുണ്ട്. ഇപ്പോഴിതാ തമിഴിലെ പുതിയ സംവിധായകരെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സിനിമാപേജുകള്‍.
അശ്വത് മാരിമുത്തു, പ്രദീപ് രംഗനാഥന്‍ Photo: Screen grab/ P R Show
നടനും സംവിധായകനുമായ പ്രദീപ് രംഗനാഥന്‍ ആദ്യമായി നിര്‍മിക്കുന്ന പി.ആര്‍ ഷോ എന്ന പ്രൊജക്ടിന്റെ അനൗണ്‍സ്‌മെന്റിന് പിന്നാലെയാണ് ഈ വിഷയത്തില്‍ ചര്‍ച്ചയാരംഭിച്ചത്. ഓ മൈ കടവുളേ, ഡ്രാഗണ്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അശ്വത് മാരിമുത്തുവാണ് പ്രദീപിന്റെ ആദ്യ സംവിധാന സംരംഭത്തിലെ നായകന്‍.
പൊട്ടന്‍ഷ്യലുള്ള സംവിധായകരെല്ലാം അഭിനയത്തിലേക്ക് വരുന്നത് ഇന്‍ഡസ്ട്രിയെ പിന്നോട്ടടിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇടക്ക് മുടങ്ങിപ്പോയ ഈ ആചാരം വീണ്ടും തുടങ്ങിയത് പ്രദീപ് രംഗനാഥനാണ്. പിന്നീട് ഈ ലിസ്റ്റിലേക്ക് ജി.വി.എം, ലോകേഷ് കനകരാജ്, അബിഷന്‍ ജീവിന്ത് തുടങ്ങിയവരെല്ലാം ഇടംപിടിച്ചു. ഏറ്റവുമൊടുവില്‍ അശ്വത് മാരിമുത്തുവും എന്‍ട്രി അറിയിച്ചു.
അബിഷന്‍ ജീവിന്ത്, ലോകേഷ് കനകരാജ് Photo: Sun Pictures, Pinkvilla
കമല്‍ ഹാസനും വിജയ്ക്കും ഇന്‍ഡസ്ട്രി ഹിറ്റ് സമ്മാനിച്ച, രജിനികാന്തിന് ബ്ലോക്ക്ബസ്റ്റര്‍ നല്‍കിയ ലോകേഷ് കനകരാജ് ഡി.സിയിലൂടെ നായകനായി അരങ്ങേറി. ടൂറിസ്റ്റ് ഫാമിലി എന്ന ബ്ലോക്ക്ബസ്റ്റര്‍ അണിയിച്ചൊരുക്കിയ അബിഷന്‍ ജീവിന്ത് വിത് ലവിലൂടെയാണ് നായകനായത്. അബിഷന്‍ നായകനാകുന്ന അടുത്ത ചിത്രത്തിന്റെ ഷൂട്ടും പുരോഗമിക്കുകയാണ്.
അശ്വത് മാരിമുത്തുവും സംവിധാനത്തില്‍ നിന്ന് മാറി അഭിനയത്തില്‍ ശ്രദ്ധ നല്‍കിയാല്‍ നല്ല സിനിമകളൊരുക്കാന്‍ ആരുമില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു. ഇനി ഈ ലിസ്റ്റില്‍ ബാക്കിയുള്ളത് നെല്‍സണും കാര്‍ത്തിക് സുബ്ബരാജുമാണ്. ഇവരും കൂടി അഭിനയത്തിലേക്കെത്തിയാല്‍ തമിഴ് സിനിമയുടെ ഗതി എന്താകുമെന്ന് അറിയില്ലെന്നും കമന്റുകളുണ്ട്.
Content Highlight: Directors turning actors in Tamil cinema getting criticisms