എഡിറ്റര്‍
എഡിറ്റര്‍
സിനിമയിലുള്ളത് വൈദ്യുതിയേക്കാള്‍ ഷോക്കേല്‍പ്പിക്കുന്ന കാര്യങ്ങളെന്ന് വിനയന്‍; എല്ലാം വ്യക്തമെന്ന് മന്ത്രി ബാലന്‍
എഡിറ്റര്‍
Sunday 5th November 2017 6:34pm

തൃശൂര്‍: ചലച്ചിത്ര മേഖലയില്‍ വൈദ്യുതിയേക്കാള്‍ ഷോക്കേല്‍പ്പിക്കുന്ന കാര്യങ്ങളുണ്ടെന്ന് സംവിധായകന്‍ വിനയന്‍. കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രത്തിന്റെ പൂജാവേളയില്‍ സംസാരിക്കവേയാണ് ചലച്ചിത്ര രംഗത്തെ അസാദാരണ പ്രവണതകളെ കുറിച്ച് വിനയന്‍ പ്രതികരിച്ചത്.


Also Read: എഷ്യാ കപ്പില്‍ മുത്തമിട്ട് ഇന്ത്യന്‍ പെണ്‍കൊടികള്‍; ചൈനയെ തകര്‍ത്തത് ഷൂട്ടൗട്ടില്‍


സിനിമയില്‍ വൈദ്യുതി വകുപ്പില്ലെങ്കിലും വൈദ്യുതിയേക്കാള്‍ ഷോക്കേല്‍പ്പിക്കുന്ന ചില കാര്യങ്ങള്‍ ചലച്ചിത്ര മേഖലയിലുണ്ടെന്നായിരുന്നു സംവിധായകന്റെ പരാമര്‍ശം. മനസില്‍ സിനിമയുള്ള ആര്‍ക്കും സിനിമ ചെയ്യാന്‍ കഴിയണം. സംഘടനയില്‍ ഉള്ളവര്‍ക്ക് മാത്രമേ സിനിമ ചെയ്യാന്‍ കഴിയൂ എന്ന അവസ്ഥ മാറണമെന്നും അദ്ദേഹം പറഞ്ഞു.

അതിനായി സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും വിനയന്‍ ചടങ്ങില്‍ ആവശ്യപ്പെട്ടു. സിനിമാ മേഖലയെക്കുറിച്ചുള്ള വിനയന്റെ അഭിപ്രായത്തോട് പ്രതികരിച്ച സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ തനിക്ക് ഇക്കാര്യം വ്യക്തമായെന്നും സിനിമാ മേഖലയെ സംബന്ധിച്ച നിയമ നിര്‍മാണം അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഉണ്ടാവുമെന്നും പറഞ്ഞു.


Dont Miss: ബി.ജെ.പി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന അവസാനത്തെ കോട്ടയാണ് കേരളം; എന്നാല്‍ പരിഷ്‌കൃതരായ കേരള സമൂഹം അതിനെ ധീരമായി നേരിടുകയാണ്: രാജ്ദീപ് സര്‍ദേശായി


ഗ്രാമപ്രദേശങ്ങളില്‍ തീയേറ്ററുകള്‍ ആരംഭിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി ചടങ്ങില്‍ വ്യക്തമാക്കി. സിനിമയ്ക്ക് സാമൂഹിക നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമ നിര്‍മാണം വേണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു.

വിനയന്‍ കൈ പിടിച്ച് ഉയര്‍ത്തിയിരുന്നില്ലെങ്കില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയില്‍ ഉണ്ടാകുമായിരുന്നില്ലെന്ന് ചടങ്ങില്‍ സംസാരിച്ച നടി മല്ലിക സുകുമാരന്‍ അഭിപ്രായപ്പെട്ടു.

Advertisement