സിബി മലയിലിന്റെ സംവിധാനത്തില്‍ 1998-ല്‍ പ്രദര്‍ശനത്തിനെത്തിയ ചലച്ചിത്രമാണ് സമ്മര്‍ ഇന്‍ ബത്ലഹേം. മഞ്ജുവാര്യര്‍, മോഹന്‍ലാല്‍ ജയറാം, സുരേഷ് ഗോപി, മണി എന്നീ താരങ്ങള്‍ നിറഞ്ഞാടിയ ഈ സിനിമ റീ റിലീസിന് ഒരുങ്ങുകയാണ്.
റീ റിലീസുമായി ബന്ധപെട്ട് സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സിബി മലയില്‍. വിദ്യാസാഗര്‍ ഈണം പകര്‍ന്ന ‘ ഒരു രാത്രി കൂടി വിട വാങ്ങവേ’ എന്ന ഗാനത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ആണ് സിബി മലയില്‍ പങ്കുവെക്കുന്നത്.
തമിഴ് ചലച്ചിത്രമായി ചെയ്യാന്‍ തീരുമാനിച്ച സിനിമ ആയിരുന്നു സമ്മര്‍ ഇന്‍ ബത്ലഹേം. എന്നാല്‍ പിന്നീട് മലയാളത്തില്‍ തന്നെ ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു എന്നും സിബി മലയില്‍ പറഞ്ഞു. വണ്ടര്‍വാള്‍ മീഡിയ നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നന്‍ബാ നന്‍ബാ’ എന്ന പേരില്‍ ഇറങ്ങാനിരുന്ന സിനിമയാണ് ‘സമ്മര്‍ ഇന്‍ ബത്ലഹേം’. തമിഴില്‍ പ്രഭു ആയിരുന്നു സുരേഷ് ഗോപിയുടെ കഥാപാത്രം ചെയ്യാന്‍ തീരുമാനിച്ചിരുന്നത് എന്നാല്‍ അത് മലയാളത്തിലേക്ക് മാറ്റിയപ്പോള്‍ സുരേഷ് ഗോപിയെ തീരുമാനിക്കുകയായിരുന്നു.
ഒരു രാത്രി കൂടി വിടവാങ്ങവേ ഗാനം Photo: Screen Grab/speed Music Videos
അങ്ങനെ മലയാളത്തില്‍ എക്കാലത്തും ഓര്‍മയില്‍ നില്‍ക്കുന്ന ഒരു സിനിമയായി സമ്മര്‍ ഇന്‍ ബത്ലഹേം മാറി. ‘മലൈ കാറ്റ് വന്ത് തമിഴ് പേസുമ്മ’ എന്ന വരിക്ക് വിദ്യാസാഗര്‍ ഈണം നല്‍കിയ പാട്ടാണ് പിന്നീട് ‘ഒരു രാത്രികൂടി വിട വാങ്ങവേ ‘ എന്ന മനോഹര ഗാനമായി മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്,’ സിബി മലയില്‍ പറഞ്ഞു.
‘നന്‍ബാ നന്‍ബാ’ എന്ന പേരില്‍ ചെയ്യാന്‍ ഇരുന്ന ഈ സിനിമയ്ക്ക് എന്തുകൊണ്ടും ആ പേരിനേക്കാളും ‘സമ്മര്‍ ഇന്‍ ബത്ലഹേം’ എന്ന പേരാണ് ചേരുക എന്ന് സിബി മലയില്‍ പറഞ്ഞു.
‘നന്‍ബാ നന്‍ബാ’ എന്ന സിനിമയ്ക്ക് വേണ്ടി വേറെ ഒരു ഗാനം തീരുമാനിച്ചിരുന്നു ‘നന്‍ബാ നന്‍ബാ ആസൈ നന്‍ബാ’ എന്ന് തുടങ്ങുന്ന പാട്ട്. പിന്നീട് ‘ദേവദൂതന്‍’ എന്ന സിനിമയിലെ ‘പൂവേ പൂവേ പാല പൂവേ’ എന്ന ഗാനമായി അത് മാറിയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
Content Highlight: Director Sibi Malayil About Story Behind Summer in Bethlehe Movie Song