മാമാങ്കം നോവലാക്കി സംവിധായകന്‍ സജീവ് പിള്ള; 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്ന് പ്രേക്ഷകര്‍
Malayalam Cinema
മാമാങ്കം നോവലാക്കി സംവിധായകന്‍ സജീവ് പിള്ള; 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്ന് പ്രേക്ഷകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd December 2019, 2:19 pm

തിരുവനന്തപുരം: മാമാങ്കം സിനിമയ്ക്ക് ആധാരമായ കഥ നോവലാക്കി സംവിധായകന്‍ സജീവ് പിള്ള. ഡി.സി ബുക്‌സാണ് മാമാങ്കം നോവലാക്കിയിരിക്കുന്നത്. സജീവ് പിള്ളയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

ചതിക്ക് ഉത്തരം ചതി തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നുണ്ട്. ഇത് ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് മൂവ്‌മെന്റ് ആയി പോയി എന്നും ചിലര്‍ പറഞ്ഞു. മാമാങ്കം സിനിമ ഡിസംബര്‍ 12 ന് തിയേറ്ററില്‍ ഇറങ്ങാനിരിക്കെയാണ് മാമാങ്കം നോവല്‍ പുറത്തിറങ്ങിയിരിക്കുന്നത്.

മാമാങ്കം സിനിമയില്‍ തന്നെ പുറത്താക്കിയതിനെ കുറിച്ചും അണിയറയിലെ ഉള്ളുകളികളെ കുറിച്ചും സജീവ് പിള്ള ഡൂള്‍ന്യൂസിനോട് മനസ് തുറന്നിരുന്നു. സജീവ് പിള്ളയുടെ ആദ്യ സിനിമ എന്ന നിലയിലായിരുന്നു ചിത്രം തുടങ്ങിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഷൂട്ടിംഗ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ സംവിധായകനും നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും അതിനെ തുടര്‍ന്ന് സജീവ് പിള്ളയെ ഈ ചിത്രത്തിന്റെ സംവിധാന ചുമതലയില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു. പിന്നീട് എം. പത്മകുമാര്‍ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുക്കുകയായിരുന്നു.

തുടര്‍ന്ന് സജീവ് പിള്ളയ്ക്ക് എതിരെ ആരോപണങ്ങളുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു. സജീവ് പിള്ളയുടെ പരിചയക്കുറവില്‍ വന്‍ നഷ്ടമാണ് ചിത്രത്തിനു സംഭവിച്ചതെന്നും മാമാങ്കം സിനിമയുമായി ഇനി സജീവിന് യാതൊരു ബന്ധവുമില്ലെന്നുമായിരുന്നു നിര്‍മ്മാതാവ് പറഞ്ഞത്. സജീവിനെതിരെ സിനിമ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകനാവുന്നത്. മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ചന്ദ്രോത് പണിക്കര്‍ എന്ന വേഷമാണ് ഉണ്ണി മുകുന്ദന്‍ കൈകാര്യം ചെയ്യുന്നത്. കനിഹ, അനു സിത്താര എന്നിവരാണ് നായികമാര്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തരുന്‍ രാജ് അറോറ, പ്രാചി തെഹ്ലന്‍, സുദേവ് നായര്‍, സിദ്ദിഖ്, അബു സലിം, സുധീര്‍ സുകുമാരന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

DoolNews Video