അത് രാജമാണിക്യവുമല്ല ആറാം തമ്പുരാനുമല്ല! 'ബംബാട്ടു ഹുഡുഗി' പോലും റഫറൻസല്ല: കൃഷ്ണദാസ് മുരളി
Movie Day
അത് രാജമാണിക്യവുമല്ല ആറാം തമ്പുരാനുമല്ല! 'ബംബാട്ടു ഹുഡുഗി' പോലും റഫറൻസല്ല: കൃഷ്ണദാസ് മുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th June 2026, 1:14 pm

ഏഴാം അറിവ് മുതൽ ദശരഥം പോലുള്ള ഏക്കാലത്തെയും ഹിറ്റ് സിനിമ മൂഹൂർത്തങ്ങളെയും ഡയലോഗുകളെും കോർത്തിണക്കിയ ഒരു ബ്രില്യയൻ്റ് സിനിമ ആയിരുന്നു കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഡാർക്ക്-കോമഡി ത്രില്ലർ ചലച്ചിത്രം ഭരതനാട്യം 2 മോഹിനിയാട്ടം.

ഈ ബ്രില്യൻസുകളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ച ആയിരുന്നെങ്കിലും ഇത്തരത്തിൽ ഉള്ള റഫറൻസുകൾ സിനിമയിൽ ഉപയോഗിക്കുന്നതിനോടെ തനിക്ക് വ്യക്തിപരമായി താല്പര്യമുണ്ടായിരുന്നില്ല എന്ന് സംവിധായകൻ ക്യഷണദാസ് മുരളി ദി റൂമിനു നൽക്കിയ അഭിമുഖത്തിൽ പറഞ്ഞു.

‘മറ്റാളുകൾ പോസിറ്റീവായും നെഗറ്റീവായും ചെയ്തു വെച്ചതും ശ്രദ്ധിക്കപ്പെട്ടതുമായ സാധനങ്ങൾ ആണ് റഫറൻസുകൾ ആയി ഉപയോഗിക്കുന്നത്, അതിനു ഒരു കയ്യടികിട്ടിയാലും അതിൻ്റെ പകുതി അങ്ങോട്ടേക്കാണ് പോവുക അതു കൊണ്ട് തന്നെ നമ്മുടേതായിട്ടുള്ള ഒരു ഐഡൻ്റ്റ്റി ഇല്ലായ്മ അതിൽ ഉണ്ട്’- സംവിധായകൻ പറഞ്ഞു

മോഹിനിയാട്ടം photo: Facebook

മോഹിനിയാട്ടത്തിൽ ഒരു ഡു ഓർ ഡൈ സിറ്റുവേഷൻ ആയതുകൊണ്ട് ആണ് സിനിമയിൽ റഫറൻസുകൾ ഉപയോഗിക്കേണ്ടി വന്നത്.

‘ഒരു ഇൻഫിനിറ്റ് കോമഡി പോയാൽ മാത്രമേ സീനുകൾ ഡ്രൈ ആയി പോവാതെ വർക്ക് ആവുകയുള്ളു എന്നതുകൊണ്ടാണ് ആണ് വ്യക്തിപരമായ അഭിപ്രായങ്ങൾ മാറ്റി വെച്ച് പർപസ്ഫുള്ളി റഫറൻസുകൾ സിനിമയിൽ ഉപയോഗിക്കേണ്ടി വന്നത്’. സംവിധായകൻ പറഞ്ഞു

ഇത്തരത്തിൽ പർപസ്പുൾ ആയും ചില സീനുകളിൽ ഒരു ടൂൾ ആയും ആണ് സിനിമയിൽ ഉടനീളം റഫറൻസുകൾ ഉപയോഗിച്ചിട്ടുള്ളത്.

മോഹിനിയാട്ടം Photo: Netflix

‘റഫറൻസുകൾ വെക്കുമ്പോൾ അവ യാതൊരു തരത്തിലും മുഴച്ചു നിൽക്കാതെ സിനിമയിലെ ഡയലോഗുകളുടെ ഭാഗമായി നിൽക്കുന്ന തരത്തിൽ ആണ് ഉപയോഗിച്ചിട്ടുള്ളത്.ഏഴാം അറിവ്, വേഷം എന്നീ റഫറൻസുകൾ എല്ലാം ആ സീൻ കമ്മ്യുണിക്കേറ്റ് ചെയ്യാൻ ഉള്ള ഒരു ടൂൾ ആയിട്ടാണ് ഉപയോഗിച്ചത്’.

മോഹിനിയാട്ടത്തിൻ്റെ ഒ.ടി.ടി റീലിസോട് കൂടി സിനിമയിലെ റഫറൻസുകൾ കണ്ടുപിടിക്കുന്നത് സോഷ്യൽ മീഡിയയിൽ അടക്കം ഒരു ട്രെൻഡ് ആയി മാറുകയും പ്രതീക്ഷിക്കാത്ത കൂറേ റഫറൻസുകൾ പ്രേക്ഷകർ തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു.

‘സുബാഷ് എന്ന കഥാപാത്രം മഴയത്ത് കയറി വരുന്ന സീൻ കണ്ടിട്ട് ചിലർ അത് രാജമാണിക്യം ആണെന്നും മറ്റ് ചിലർ അത് ആറാം തമ്പുരാൻ ആണെന്നും ഒക്കെ കണ്ടുപിടിച്ചിരുന്നു, പിന്നെ ഗോവിന്ദ രാജയെ മുട്ടുകുത്തിച്ചു കൊലപ്പെടുത്തുന്ന സീൻ അവഞ്ചേഴ്‌സ് ആയി കണക്ട് ചെയ്‌തതും കണ്ടിരുന്നു’. സംവിധായകൻ പറഞ്ഞു

എന്നാൽ റഫറൻസുകളിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ഒന്നായിരുന്നു ഗോവിന്ദ രാജയുടെ ബോഡി കൊണ്ടുപോവാൻ വന്ന ഓട്ടോയുടെ പേര് ബംമ്പാട്ടു ഹുടുഗി എന്നായത് എന്നും സംവിധയകാൻ പറയുന്നു.

‘ആ പേരിനു ശരിക്കും ധീര വനിത എന്ന അർഥം ഉണ്ടായിരുന്നു എന്നും ഹർത്താൽ ദിനത്തിൽ മറ്റാരും ഇറങ്ങാതിരുന്നപ്പോൾ ഒരു സ്ത്രീ ഇറങ്ങിതിരിച്ചത് പെൺകരുത്തിന്റെ അടയാളം ആണ് എന്നത് ഒട്ടും പ്രതീക്ഷികാത്ത ഒന്നായിരുന്നു. ശരിക്കും ഒരു ദിവസം ഷൂട്ട് കഴിഞ്ഞു പോവുമ്പോൾ ഞങ്ങളുടെ മുന്നിൽ കണ്ട ഒരു പെട്ടി ഓട്ടോയുടെ പേരായിരുന്നു ബംമ്പാട്ടു ഹുടുഗി, കണ്ടപ്പോൾ ഒരു രസം തോന്നി എടുത്തതാണ്, പിന്നെ സ്‌ഥിരം ഓട്ടോ ഡ്രൈവേഴ്‌സിൽ നിന്നും ഒരു ലേഡിയെ ആക്കിയാൽ രസം ഉണ്ടാവുമലോ എന്നും കരുതിയാണ് അങ്ങനെ കാസ്റ്റ് ചെയ്തത്’. കൃഷ്ണദാസ് മുരളി പറഞ്ഞു.

Content Highlight: Director krishna das murali about mohiniyattam reference