കുഞ്ഞാലി മരയ്ക്കാറില്‍ കുട്ട്യാലി മരയ്ക്കാറായി സംവിധായകന്‍ ഫാസില്‍; മേക്കോവര്‍ ചിത്രങ്ങള്‍ വൈറലാവുന്നു
Mollywood
കുഞ്ഞാലി മരയ്ക്കാറില്‍ കുട്ട്യാലി മരയ്ക്കാറായി സംവിധായകന്‍ ഫാസില്‍; മേക്കോവര്‍ ചിത്രങ്ങള്‍ വൈറലാവുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th January 2019, 3:19 pm

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാറിലെ ലൊക്കേഷന്‍ വിശേഷങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുയാണ്.

പ്രണവ് മോഹന്‍ലാലിന്റെയും കല്ല്യാണി പ്രിയദര്‍ശന്റെയും ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.

ഇപ്പോള്‍ ചിത്രത്തിലെ ഫാസിലിന്റെ ലുക്കും എത്തിയിരിക്കുകയാണ്. ഒറ്റനോട്ടത്തില്‍ സംവിധായകന്‍ പ്രിയദര്‍ശനാണെന്ന് പോലും തിരിച്ചറിയാത്ത രീതിയിലുള്ള മേക്കോവറാണ് ഫാസിലിന്റേത്.


രാജ്യം വികസനത്തിന്റെ പാതയില്‍; അഴിമതി ആരോപണം ഉയരാത്ത ഏക സര്‍ക്കാരാണ് തങ്ങളുടേതെന്നും നരേന്ദ്രമോദി


താടി, നീട്ടി തൊപ്പി വച്ച് നില്‍ക്കുന്ന ഫാസിലിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. കുട്ട്യാലി മരയ്ക്കാര്‍ എന്നാണ് ഫാസിലിന്റെ കഥാപാത്രത്തിന്റെ പേര്

മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുന്നത് ആദ്യമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലും ഫാസില്‍ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ഹൈദരാബാദ് റോമോജി ഫിലിം സിറ്റിയില്‍ മരയ്ക്കാറിന്റെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശനും ചേര്‍ന്നുള്ള പ്രണയ രംഗങ്ങളുടെ ചിത്രങ്ങളെല്ലാം ഇതിനകം പുറത്തുവന്നിട്ടുണ്ട്.

മരയ്ക്കാരായി ലാല്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്റെ കുട്ടിക്കാലം അഭിനയിക്കുന്നതു പ്രണവാണ്. സിനിമ തുടങ്ങുന്നതുതന്നെ പ്രണവിലൂടെയാണെന്നാണു സൂചന. കല്യാണിയുടെ ആദ്യ മലയാള സിനിമയാണിത്. തെലുങ്കിലെ മുന്‍നിര നായികമാരില്‍ ഒരാളാണു കല്യാണി.

കല്യാണിയെ കൂടാതെ സഹോദരന്‍ സിദ്ധാര്‍ത്ഥും “മരക്കാറി”ല്‍ അസോസിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സാന്‍ഫ്രാന്‍സിക്കോയില്‍ നിന്നും വിഷ്വല്‍ ഇഫക്റ്റ് കോഴ്‌സ് പൂര്‍ത്തിയാക്കി അച്ഛന്റെ ചിത്രത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ് സിദ്ധാര്‍ഥ്. നിര്‍മാതാവ് സുരേഷ്‌കുമാറിന്റെയും നടി മേനകയുടെയും മകള്‍ കീര്‍ത്തി സുരേഷും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് “മരക്കാര്‍- അറബിക്കടലിന്റെ സിംഹം”. ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ ആരംഭിച്ചത്. അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, മധു എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍.