മ്ലാത്തിച്ചേടത്തി എന്ന കഥാപാത്രത്തിനായി ഒരാളെ കണ്ടെത്തുക എന്നത് എക്കോയിലെ വലിയ ടാസ്‌ക് ആയിരുന്നുവെന്ന് സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍. പിന്നീട് ഉള്ളൊഴുക്കിന്റെ ഡയറക്ടര്‍ ക്രിസ്റ്റോ ടോമിയാണ് ബിയാന മോമിന്റെ ഫോട്ടോ നല്‍കി അവരെ നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കിഷികിന്ധാ കാണ്ഡത്തിന് ശേഷം ബാഹുല്‍ രമേശ് തിരക്കഥയൊരുക്കി ദിന്‍ജിത്ത് സംവിധാനം ചെയ്ത എക്കോ മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് മുന്നേറുന്നത്. സന്ദീപ് പ്രദീപ് പ്രധാനവേഷത്തിലെത്തിയ ചിത്രം ആദ്യ വാരം പൂര്‍ത്തിയാക്കുമ്പോള്‍ നേടിയത് 25 കോടിയാണ്.
നവംബര്‍ 21നാണ് സിനിമ തിയേറ്ററുകളിലെത്തിയത്. സിനിമയില്‍ മ്ലാത്തി ചേടത്തിയായി മികച്ച പെര്‍ഫോമന്‍സ് കാഴ്ച വെച്ചത് മേഘലയക്കാരിയായ ബിയാന മോമിനാണ്. ഇപ്പോള്‍ ആ കഥാപാത്രത്തെ തെരഞ്ഞെടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് ദിന്‍ജിത്ത് അയ്യത്താന്
‘കാസ്റ്റിങ്ങിനായി നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ ഓഡിഷന്‍ നടത്തി. നിരവധി ആളുകള്‍ വന്നെങ്കിലും അവര്‍ക്ക് ട്രൈബല്‍ ലാംഗ്വേജ് മാത്രമേ അറിയുമായിരുന്നുള്ളു. ഒടുവിലാണ് ബിയാന മോമിന്‍ ഓഡിഷന് എത്തിയത്. ബിയാന മോമിന്‍ ടീച്ചറാണ്. ഓഡിഷന്‍ നടത്തിയപ്പോള്‍ ഒരു ഭയങ്കര എനര്‍ജി അവരില്‍ നിന്ന് വരുന്നതായി കണ്ടു.
അങ്ങനെ അവരെത്തന്നെ കഥാപാത്രമാക്കാന്‍ തീരുമാനിച്ചു. ഷൂട്ടിങ്ങിന്റെ മുഴുവന്‍ സമയവും അവര്‍ ഈ പ്രായത്തിലും ടീമിന്റെ കൂടെ നിന്നു. സിനിമ വിജയിക്കുമോ എന്ന ആശങ്ക ഒട്ടും ഉണ്ടായിരുന്നില്ല, വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ഇടുക്കി കാഞ്ഞാറിന്റെ ഉള്‍പ്രദേശത്തായിരുന്നു ചിത്രീകരണം,’ ദിന്‍ജിത്ത് പറഞ്ഞു.
കിഷ്‌കിന്ധാ കാണ്ഡം എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് ബാഹുല്‍ രമേശ്. ബാഹുലിന്റെ തന്നെ തിരക്കഥയിലാണ് കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 വും എത്തിയത്. ആ