ഫസ്റ്റ് പാര്‍ട്ടില്‍ കൂള്‍ബാര്‍ നടത്തിയ ചങ്ങായി സെക്കന്‍ഡ് പാര്‍ട്ടില്‍ സംവിധായകന്‍, വാഴയിലെ ബ്രില്യന്‍സ് കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ
Malayalam Cinema
ഫസ്റ്റ് പാര്‍ട്ടില്‍ കൂള്‍ബാര്‍ നടത്തിയ ചങ്ങായി സെക്കന്‍ഡ് പാര്‍ട്ടില്‍ സംവിധായകന്‍, വാഴയിലെ ബ്രില്യന്‍സ് കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Saturday, 11th April 2026, 9:55 pm

മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്ന് വ്യത്യസ്തമായി കണ്ടന്റാണ് സൂപ്പര്‍സ്റ്റാറെന്ന് മോളിവുഡ് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്. പുതുമുഖങ്ങളായ ഒരുകൂട്ടം ചെറുപ്പക്കാരെ അണിനിരത്തി നവാഗത സംവിധായകന്‍ സവിന്‍ സാ സംവിധാനം ചെയ്ത വാഴ 2 120 കോടി കളക്ഷനും കടന്ന് മുന്നേറുകയാണ്. ലോകഃയെ തകര്‍ത്ത് അടുത്ത ഇന്‍ഡസ്ട്രി ഹിറ്റാകാനുള്ള എല്ലാ സാധ്യതയും വാഴ 2ന് പലരും കല്പിക്കുന്നുണ്ട്.

ആദ്യഭാഗത്തിന്റെ അതേ കഥപറച്ചില്‍ തന്നെയാണ് വാഴ 2നും. കമിങ് ഓഫ് ഏജ് ഴോണറില്‍ ഇതുവരെ വന്നതില്‍ വെച്ച് ഏറ്റവും മികച്ച സിനിമയെന്നാണ് പലരും വാഴ 2നെ വിശേഷിപ്പിക്കുന്നത്. വാഴയുടെ ഒ.ടി.ടി റിലീസിന് ശേഷം കേട്ട വിമര്‍ശനങ്ങളെല്ലാം രണ്ടാം ഭാഗത്തില്‍ തിരക്കഥാകൃത്ത് വിപിന്‍ ദാസ് തിരുത്തിയിട്ടുണ്ട്. എന്നാല്‍ വാഴയില്‍ അധികമാരും ശ്രദ്ധിക്കാതെ പോയ ചെറിയൊരു ബ്രില്യന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

വാഴ 2ന്റെ സംവിധായകനെക്കുറിച്ച് ആദ്യഭാഗത്തില്‍ തന്നെ ക്ലൂ തന്നിട്ടുണ്ടെന്നാണ് കണ്ടുപിടിച്ചത്. ഹാഷിറും ഗ്യാങ്ങും അജോയും ഗ്യാങ്ങുമെല്ലാം കോളേജ് കാലഘട്ടത്തില്‍ ജ്യൂസ് കുടിക്കുന്ന കൂള്‍ബാറിന്റെ പേര് ‘സവിന്‍ സാ കൂള്‍ബാര്‍’ എന്നാണ്. ചിത്രത്തിലെ വെറും രണ്ട് ഷോട്ടില്‍ മാത്രമാണ് ഈ പേര് കാണിക്കുന്നത്.

ആദ്യഭാഗത്തില്‍ കൂള്‍ബാര്‍ നടത്തിയ ആള്‍ രണ്ടാം ഭാഗത്തിന്റെ സംവിധായകനായ ബ്രില്യന്‍സ് ചൂണ്ടിക്കാട്ടിയ പോസ്റ്റ് ഇതിനോടകം വൈറലായി. ആദ്യഭാഗത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരില്‍ ഒരാള്‍ സവിന്‍ സ ആയിരുന്നു. കൂള്‍ബാറിന് നല്‍കിയ പേര് യാദൃശ്ചികമായിരിക്കാമെന്നും പിന്നീടായിരിക്കാം രണ്ടാം ഭാഗത്തിലേക്ക് സവിന്‍ സാ എത്തിയതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

വാഴയുടെ രണ്ട് ഭാഗങ്ങളുടെയും തിരക്കഥ ഒരുക്കിയ വിപിന്‍ ദാസിന്റെ ബ്രില്യന്‍സാകാം ഇതെന്നും ചിലര്‍ കമന്റ് പങ്കുവെക്കുന്നു. വാഴ റിലീസ് ചെയ്ത് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് ഇത്തരമൊരു ബ്രില്യന്‍സ് പലരും കണ്ടുപിടിച്ചത്. വാഴയുടെ മൂന്നാം ഭാഗം അനൗണ്‍സ് ചെയ്താല്‍ അതിന്റെ സംവിധായകന്റെ പേര് കുട്ടേട്ടന്‍/ മനു എന്നാകുമെന്നും ചിലര്‍ പ്രവചിക്കുന്നുണ്ട്.

ആദ്യഭാഗത്തിലെ പ്രധാന കഥാപാത്രങ്ങളുടെ അച്ഛന്മാര്‍ വാഴ 2ലെ പല സീനുകളിലും വന്നുപോകുന്നുണ്ട്. തിയേറ്ററുകളെ ഇളക്കിമറിച്ചുകൊണ്ട് ആദ്യഭാഗത്തിലെ പ്രധാന താരങ്ങളും വന്നപ്പോള്‍ വാഴ 2 മികച്ച തിയേറ്റര്‍ അനുഭവമായി മാറി.

റിലീസ് ചെയ്ത് പത്ത് ദിവസം പിന്നിടുമ്പോഴും വാഴ 2 ബോക്‌സ് ഓഫീസില്‍ മികച്ച മുന്നേറ്റം നടത്തുന്നുണ്ട്. സമ്മര്‍ വെക്കേഷന്റെ ആനുകൂല്യം കൃത്യമായി മുതലാക്കാന്‍ ചിത്രത്തിന് സാധിക്കുന്നുണ്ട്. വിഷു റിലീസുകള്‍ തിയേറ്ററുകളിലെത്തുന്നതിന് മുമ്പ് കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടാന്‍ വാഴ 2ന് സാധിക്കുമോ എന്ന ചര്‍ച്ചകള്‍ സിനിമാപേജുകളില്‍ സജീവമാണ്.

Content Highlight: Director brilliance in Vaazha movie and Vaazha 2 viral in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം