'മനുഷ്യനെ അസൂയയാക്കി പണ്ടാരടക്കി';ടൊവിനോ 'വന്‍ പൊളി'യെന്ന് സംവിധായകന്‍ അരുണ്‍ ഗോപി
D Movies
'മനുഷ്യനെ അസൂയയാക്കി പണ്ടാരടക്കി';ടൊവിനോ 'വന്‍ പൊളി'യെന്ന് സംവിധായകന്‍ അരുണ്‍ ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th February 2021, 5:52 pm

കൊച്ചി: അഭിനയമികവ് കൊണ്ട് മലയാളി മനസ്സുകള്‍ കൈയ്യടക്കിയ താരമാണ് ടൊവിനോ തോമസ്. അഭിനയത്തോടൊപ്പം വ്യത്യസ്ത ലുക്കുകള്‍ പരീക്ഷിക്കുന്നതിലും ടൊവിനോ മുന്നിലാണ്.

അതുപോലെ തന്നെ കൃത്യമായി വര്‍ക്ക്ഔട്ട് ചെയ്യുന്നതിലുള്ള ടൊവിനോയുടെ താല്‍പര്യം ആരാധകര്‍ക്കിടയില്‍ എന്നും ചര്‍ച്ചയാകാറുണ്ട്.

ജിമ്മിലുള്ള തന്റെ വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ ടൊവിനോ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ സംവിധായകന്‍ അരുണ്‍ ഗോപി പങ്കുവെച്ച ടൊവിനോയുടെ ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

തിരക്കുകള്‍ക്കിടയിലും ജിമ്മിലെത്താന്‍ സമയം കണ്ടെത്തുന്ന ടൊവിനോയ്‌ക്കൊപ്പമുള്ള ഒരു ചിത്രമാണ് അരുണ്‍ ഗോപി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

‘രാവിലെ തന്നെ മനുഷ്യനെ അസൂയയാക്കി പണ്ടാരമടക്കാന്‍. ചെറിയ പൊളിയല്ലാട്ടോ, വന്‍ പൊളി’, എന്ന തലക്കെട്ടോടെയാണ് അരുണ്‍ ചിത്രം പങ്കുവെച്ചത്.

നേരത്തെ പൃഥ്വിരാജിനോടൊപ്പമുള്ള ടൊവിനോയുടെ വര്‍ക്ക്ഔട്ട് ചിത്രങ്ങളും അതിന് ടൊവിനോ നല്‍കിയ ക്യാപ്ഷനുകളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.

ഒന്നിച്ചു ജിമ്മില്‍ പോയതിന്റെ ചിത്രം പങ്കുവെച്ച പൃഥ്വിരാജ് ലൂസിഫറിലെ തന്റെയും ടൊവിനോയുടെയും കഥാപാത്രങ്ങളുടെയും പേര് വെച്ചുകൊണ്ടായിരുന്നു ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. സെയ്ദ് മസൂദും ജതിന്‍ രാംദാസും ഒന്നിച്ച് ജിമ്മിലെത്തിയിരിക്കുകയാണ് എന്നാണ് പൃഥ്വിരാജ് എഴുതിയത്.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ പെട്ടെന്ന് വരുമോ എന്നെല്ലാമുള്ള കമന്റുകളുമായി ഈ ഫോട്ടോക്ക് താഴെ ആരാധകര്‍ എത്തുന്നതിനിടെ അതേ രണ്ട് ഫോട്ടോകള്‍ ടൊവിനോയും പോസ്റ്റ് ചെയ്തിരുന്നു. പൃഥ്വിരാജിനെ ചെറുതായൊന്ന് ട്രോളി കൊണ്ടായിരുന്നു ടൊവിനോയുടെ ക്യാപ്ഷന്‍. ‘ഇംഗ്ലീഷില്‍ ഒരു ക്യാപ്ഷന്‍ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു’ എന്ന ടൊവിനോയുടെ വാചകം സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തിയിരുന്നു.

വന്‍ ക്യാപ്ഷന്‍, ഇതിലും മികച്ച ക്യാപ്ഷന്‍ സ്വപ്നങ്ങളില്‍ മാത്രം എന്നാണ് ടൊവിനോയുടെ പോസ്റ്റിന് ഒരാളിട്ട കമന്റ്. തൊട്ടടുത്ത് ഇംഗ്ലീഷ് നേരാവണ്ണം അറിയാവുന്ന ആളുണ്ടെങ്കില്‍ നമ്മുക്ക് തെറ്റുമോ എന്ന് കരുതി മലയാളികള്‍ പൊതുവെ ഇംഗ്ലീഷ് പറയാറില്ല എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇംഗ്ലീഷില്‍ കമന്റിടാമെന്ന് വെച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു എന്ന കമന്റാണ് ഏറ്റവും കൂടുതല്‍ വന്നിട്ടുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Arun Gopi Praises Tovino Thomas